വാടക നിരക്ക് ദേശീയ റെക്കോര്‍ഡിലെത്തിയെന്ന് റിപ്പോര്‍ട്ട്…മാന്ദ്യത്തിനും മുന്നുള്ള നിരക്കിലേക്ക് കൂടിയേക്കും

ഡബ്ലിന്‍: സ്വകാര്യ വാടക കഴിഞ്ഞമാസം ദേശീയ റെക്കോര്‍ഡിലെത്തിയതായി റിപ്പോര്‍ട്ട്. സിഎസ്ഒ കണക്ക് പ്രകാരം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡ്ക് കൂടി പരിഗണിച്ചാല്‍ വാടകയുടെ വര്‍ധന 2010 ഡിസംബര്‍ ഉണ്ടായിരുന്നതിനേക്കാള്‍ 35 ശതമാനം അധികമാണ്. ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള വാടക വര്‍ധന എടുത്താല്‍ 2008ലന് തുടക്കത്തില്‍ ഉള്ള അത്രയും ഉയര്‍ന്ന നിലിയലേക്ക് പോകുന്നുണ്ട്. സാമ്പത്തിക മാന്ദ്യം സംഭവിക്കുന്നതിന് മുമ്പുളള അവസ്ഥയിലേക്ക് വാടക നിരക്ക് എത്തി തുടങ്ങിയെന്ന് സാരം.

ഗുഡ് ബോഡി സാമ്പത്തിക വിദഗ്ദ്ധനനായ ഡെര്‍മോട്ട് ഒ ലാറി വാട നിയന്ത്രണത്തിന് സമയമായെന്ന് അഭിപ്രായം ബലപ്പെടുത്തുന്നതാണ് കണക്കുകളെന്ന് പറയുന്നു. വാടക മേഖലയില്‍ നിക്ഷേപം കൂടുതല്‍ വരുന്നതിനുള്ള ശ്രമുണ്ടാകണം. അത്തരത്തിലുള്ള നയമ പരിതസ്ഥിതിയല്ല നിലവില്‍ ഉള്ളതെങ്കിലും നിക്ഷേപ ശ്രമങ്ങള്‍ ഉണ്ടാവണം. ഇതോടൊപ്പം തന്നെ വീടില്ലാത്തവരുടെ അവസ്ഥയും വര്‍ധിക്കുകയാണ്. 5000 മുതിര്‍ന്നവരും കുട്ടികളുമാണ് ജനുവരി മുതല്‍ എമര്‍ജന്‍സി അക്കോമഡേഷന്‍സൗകര്യങ്ങളില്‍ കഴിയുന്നത്. 76 ശതമാനം വര്‍ധനവാണിത്. വാടകയുടെ കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ സ്ഥിരത വരുത്തിയില്ലെങ്കില്‍ കൂടുതല്‍ ദുരിതമാകും ഉണ്ടാവുക. അതേ സമയം നടപടികള്‍ വാടക നിയന്ത്രണം എന്ന പേരില്‍ അറിയപ്പെടാതിരിക്കാനാണ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി ശ്രമിക്കുന്നത്.

പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് വാടന നിരക്ക് പരിമിതപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കെട്ടിടം പുതുക്കി പണിയാതെ വാടക പണപ്പെരുപ്പ് നിരക്കിലും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യില്ല. നാലായിരം വീടുകളെങ്കിലും നിലവില്‍ കുറവുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തനിള്ളില്‍ ആവശ്യത്തിന് വീടെന്ന നിലയില്‍ ഭവന വിപണി പ്രവര്‍ത്തികണമെങ്കില്‍ ചുരുങ്ങഇയത് 55000 വീടെങ്കിലും വേണം.

എസ്

Share this news

Leave a Reply

%d bloggers like this: