ഗാല്‍വേ പള്ളിയുടെ ആഭിമുഖ്യത്തില്‍ റസിഡന്‍ഷ്യല്‍ ധ്യാനം മാര്‍ച്ചില്‍

ഡബ്ലിന്‍: ഗാല്‍വേ സെന്റ്‌ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ യുകെ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായി സഖറിയോസ് മോര്‍ പീലക്‌സിനോസ് മെത്രോപോലീത്തായുടെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 17,18,19 (വ്യാഴം വെള്ളി ശനി) തീയതികളില്‍ മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടത്തക്കുന്നു. എന്നിസിലുള്ള സെന്റ് ഫ്‌ലാനന്‍സ് കോളേജിലാണ് ധാന്യവും താമസവും ക്രമീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ തുടങ്ങുന്ന ധ്യാനം ശനിയാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകീട്ടോടെ സമാപിക്കും.

കഴിഞ്ഞ വര്‍ഷത്തേത് പോലെയാണ് ഭക്ഷണവും താമസവും ക്രമീകരിച്ചിരിക്കുതെന്ന് വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു. ധാന്യത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബറില്‍ ആരംഭിക്കും. ആദ്യം രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ താമസം ക്രമീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ട്രസ്റ്റി വിനോദ് ജോര്‍ജ്ജ് അറിയിച്ചു

Share this news

Leave a Reply

%d bloggers like this: