ഡെല്‍ 6700 കോടി ഡോളറിന് ഇഎംസിയെ ഏറ്റെടുക്കുന്നു

 

ന്യൂയോര്‍ക്ക്: കംപ്യൂട്ടര്‍ നിര്‍മാണ രംഗത്തെ ആഗോള വമ്പന്‍മാരായ ഡെല്‍ ഡാറ്റാ സ്‌റ്റോറേജ് കമ്പനിയായ ഇഎംസി കോര്‍പറേഷനെ 6700 കോടി ഡോളറിന് (ഏകദേശം 435500 കോടി രൂപ) ഏറ്റെടുക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ശക്തരായ ഡെല്ലിന് ബിസിനസ് വിപുലീകരണത്തിനുള്ള അവസരം ഈ ഏറ്റെടുക്കലിലൂടെ കൈവരും. 6700 കോടി ഡോളറിന്റെ ഈ ഇടപാട് സാങ്കേതിക രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും.

ഇതോടെ സ്വകാര്യ മേഖലയില്‍ ലോകത്തിലെ വന്‍കിട സംയോജിത ഐടി കമ്പനിയായി ഡെല്‍ മാറും. ഏറ്റെടുക്കലോടെ വന്‍ വികസനത്തിനാണ് ഡെല്‍ പദ്ധതിയിടുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഡേറ്റ സ്‌റ്റോറേജ് സംരംഭത്തിലൂടെ പുതുമേഖലയിലേക്ക് കടക്കുകയാണ്. വളരെ വേഗം വളര്‍ച്ച നേടുന്ന മേഖലയായാണ് ഡേറ്റ സ്‌റ്റോറേജ് കണക്കുകൂട്ടുന്നത്. വിപണിയില്‍ സാന്നിധ്യം ശ്കതമാക്കാന്‍ പുതിയ ഏറ്റെടുക്കല്‍ വഴിയൊരുക്കുമെന്ന് ഡെല്‍ അവകാശപ്പെടുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: