വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നത് ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട്

 
ന്യൂഡല്‍ഹി: വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നതു പാക്കിസ്ഥാന്റെ രഹസ്യന്വേഷണ വിഭാഗം ഐഎസ്‌ഐയുടെ നേതൃത്വത്തിലാണന്നു റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായിലെ ഫാക്ടറിയിലാണു കറന്‍സികള്‍ അച്ചടിക്കുന്നതെന്നാണു വിവരം. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലൂടെയാണു കറന്‍സികള്‍ ഇന്ത്യയിലേക്കു കടത്തുന്നത്.

കഴിഞ്ഞ മാസം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടിയിരുന്നു. ഐഎസ്‌ഐയുടെ പിന്തുണയോടെ ദുബായിയില്‍ അച്ചടിച്ച കറന്‍സികളാണു പിടികൂടിയതെന്ന് ഇന്ത്യന്‍ രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: