മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മ്മിത മിസൈല്‍

 
അസ്റ്റംര്‍ഡാം: മലേഷ്യന്‍ വിമാനമായ എംഎച്ച് 17 വിമാനം തകര്‍ന്നത് റഷ്യന്‍ നിര്‍മ്മിത ബക് മിസൈല്‍ ഏറ്റെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഡച്ച് സേഫ്റ്റി ബോര്‍ഡ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ മിസൈല്‍ പ്രയോഗിച്ചതാരെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് പറയുന്നില്ല. 2014 ജൂലൈയിലാണ് 298 യാത്രക്കാരുമായി അംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുെ്രെകനില്‍ തകര്‍ന്ന് വീണത്. റഷ്യന്‍ അനുകൂല വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ ആഭ്യന്തര പോരാട്ടം നടക്കുന്ന സമയത്തായിരുന്നു അപകടം. മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന വിവരം പുറത്തുവന്നതോടെ യുെ്രെകന്‍ സൈന്യം, വിമതര്‍, റഷ്യ എന്നിവരിലേക്ക് സംശയങ്ങള്‍ നീണ്ടു. വിമതര്‍ക്ക് റഷ്യ നല്‍കിയ ആയുധമാണ് അപകടത്തിന് കാരണമെന്നായിരുന്നു അമേരിക്കന്‍ ആരോപിച്ചത്.

അപകടത്തില്‍ മരിച്ച 298 പേരില്‍ 196 പേര്‍ ഡച്ച് പൗരന്‍മാരായിരുന്നു. ഡച്ച് വ്യോമസുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിമാനത്തിന്റെ മുന്നില്‍ ഇടതുഭാഗത്തായി മിസൈല്‍ കൊണ്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അപകടത്തിന് ഉത്തരവാദികള്‍ ആരെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ല. അപകടത്തിന് കാരണമായ ബക് മിസൈല്‍ റഷ്യ, യുെ്രെകന്‍ സൈന്യം, യുെ്രെകന്‍ വിമതര്‍ എന്നിവരുടെ പക്കല്‍ ഉണ്ടായിരുന്നു. അപകടം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ അന്വേഷണവും നടക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നാലെ അപകടത്തിന്റെ ഉത്തരവാദികളെ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കൂ.

-എജെ-

Share this news

Leave a Reply

%d bloggers like this: