പ്ലേബോയ് മാഗസിന്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ല

 

പ്ലേബോയ് മാഗസിന്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. പുതിയ ലേ ഔട്ട് പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മുഖമുദ്രയായ 62 വര്‍ഷത്തെ പാരമ്പര്യം പ്ലേബോയ് അവസാനിപ്പിക്കുന്നത്. മാഗസിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ് ഹെഫ്‌നറിയുടെതാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതിനാല്‍ തന്നെ മോഡല്‍ ചിത്രങ്ങളും, നഗ്‌നചിത്രങ്ങളും ഇന്ന് കുട്ടികള്‍ക്ക് പോലും ലഭ്യമാകുന്ന അവസ്ഥയാണ് പ്ലേബോയ് മാഗസിനെ മാറ്റി ചിന്തിപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. മോഡലുകളുടെ ‘ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍’ ഫോട്ടോകളാണ് ഒരു കാലത്ത് പ്ലേ ബോയ് മാഗസിന്റെ പ്രചാരണം 56 ലക്ഷം കോപ്പിവരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് കാലത്ത് ഈ പ്രചാരണം 9 ലക്ഷമായി കുറഞ്ഞു. പുതിയ ലെ ഒൗട്ടിലുള്ള പ്ലേ ബോയ് മാഗസിന്‍ അടുത്തമാസം മുതല്‍ പുറത്തിറങ്ങും

Share this news

Leave a Reply

%d bloggers like this: