മലയാള ചലച്ചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡബ്ലിന്‍: 1960കളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്നഅവിശ്വസനീയമായ പ്രണയകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചഏറ്റവും മികച്ച ചലച്ചിത്രമെന്ന് നിരൂപകരും പ്രേക്ഷകരും ഒരേ പോലെ പുകഴ്ത്തുന്ന മലയാള ചലച്ചിത്രം.’എന്ന് നിന്റെ മൊയ്തീന്‍’അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഒക്ടോബര്‍ 17,18 (ശനി,ഞായര്‍) ദിവസങ്ങളിലാണ് ഡബ്ലിനില്‍ ‘മൊയ്തീന്‍’ എത്തുന്നത്. ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സാന്‍ട്രിയിലെ ഐ എം സി സിനിമാസിലും, ഞായറാഴ്ച്ച 11 മണിയ്ക്ക് താലയിലെ ഐ എം സി യിലുമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഗ്രീന്‍ മാംഗോ മൂവി ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സാണ്എന്ന് നിന്റെ മൊയ്തീന്‍ അയര്‍ലണ്ടില്‍ വിതരണത്തിനെത്തിക്കുന്നത്. പ്രദര്‍ശന ദിവസം ടിക്കറ്റുകള്‍ തിയേറ്ററില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0892475818,089443642

Share this news

Leave a Reply

%d bloggers like this: