ഭവനപ്രതിസന്ധി: ആദ്യഘട്ടത്തില്‍ 4000 വീടുകള്‍, 2020 നുള്ളില്‍ 20,000 വീടുകള്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ 20,000 വീടുകള്‍ കൂടി. ആദ്യഘട്ടമെന്ന് നിലയില്‍ അടുത്തവര്‍ഷം 4000 വീടുകള്‍ നിര്‍മ്മിക്കുമെന്നും 2020 നുള്ളില്‍ 20,000 വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍ കെല്ലി അറിയിച്ചു.

നാമയുടെ നേതൃത്വത്തിലാണ് ഭവനനിര്‍മ്മാണ്. ഡബ്ലിനിലാണ് വീടുകള്‍ക്ക് കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്. അതിനാല്‍ ഡബ്ലിന്‍ മേഖലയിലായിരിക്കും ഭൂരിഭാഗം വീടുകളും. മൂന്നുലക്ഷം യൂറോ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. നാമ നിര്‍മ്മിക്കുന്ന വീടുകള്‍ കൂടാതെ ലോക്കല്‍ അതോറിറ്റികളുടെ നേതൃത്വത്തില്‍ 1500 ഓളം ഹൗസിംഗ് യൂണിറ്റുകളും വീടുകളും ഫഌറ്റുകളും നിര്‍മ്മിക്കുമെന്നും കെല്ലി വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: