പ്രധാനമന്ത്രി ഭവനരഹിതനോടൊപ്പം 20 മിനിറ്റ് ചെലവഴിച്ചു, ഭവനപ്രതിസന്ധിയ്ക്ക് പരിഹാരമാകുമോ?

 

ഡബ്ലിന്‍: ഭവനരഹിതനായ ഒരാളോടൊപ്പം മെറിയോണ്‍ സ്വകയറിലെ ബെഞ്ചില്‍ 20 മിനിറ്റോളം ചെലവഴിച്ച കഥയാണ് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെനി ഇന്നലെ നടന്ന ഫിനാഗേല്‍ പ്രസിഡന്‍ഷ്യല്‍ ഡിന്നറില്‍ പങ്കുവെച്ചത്.

പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ

മെറിയോണ്‍ സ്വകയറില്‍ അല്‍പ്പനേരം നടക്കാനിറങ്ങിയപ്പോള്‍ ഞാന്‍ ഭവനരഹിതനായ ഒരാളോടൊപ്പം 20 മിനിറ്റ് നേരം ചെലവഴിച്ചു. ബെഞ്ചിലിരുന്ന് അയാളുടെ കഥ കേട്ടു. ഇംഗ്ലണ്ടില്‍ നിന്ന് ഇവിടെയെത്തിയ അയാള്‍ എങ്ങനെ ഈ അവസ്ഥയിലായി എന്നതിനെക്കുറിച്ച് കരളയിലിക്കുന്ന ഒരു കഥയാണ് അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ ധൈര്യവും പ്രതിബദ്ധതയും കൈമുതലായുള്ള അയാള്‍ക്ക് തന്റെ ഇപ്പോഴത്തെ ചുറ്റുപാടുകളില്‍ നിന്ന് മികച്ച ഒരു സ്ഥലത്തേക്ക് മാറാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെനി പറഞ്ഞു. ഇപ്പോഴുള്ള അവസ്ഥ മെച്ചപ്പെടുത്തുന്നതിന് കഠിനമായ പരിശ്രമമാണ് അയാള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വികസനം വിപുലമാക്കേണ്ടതിന്റെയും ഭവനപ്രതിസന്ധി പരിഹരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കാനാണ് പ്രധാനമന്ത്രി ഈ കഥ സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചത്. രാത്രിയില്‍ തെരുവില്‍ കഴിയേണ്ടിവരുന്നവരുടെ പ്രശ്‌നങ്ങള്‍ നമുക്ക് പരിഹരിക്കേണ്ടതുണ്ടെന്നും അതിനായി സമ്പദ് വ്യവസ്ഥ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ക്രിസ്തുമസ് ദിവസവും എന്‍ഡകെനിയും ലോര്‍ഡ് മേയര്‍ ക്രിസ്റ്റി ബ്രൂക്കും ഭവനരഹിതരായ ദമ്പതിമാരോടൊപ്പം മൂന്നുമണിക്കൂര്‍ ചെലവഴിച്ചിരുന്നു.

-എജെ-

 

Share this news

Leave a Reply

%d bloggers like this: