ബുദ്ധിജീവികള്‍ രാജ്യത്തിന്റെ പ്രതിഛായയ്ക്കു പരുക്കു പറ്റുന്ന രീതിയില്‍ പ്രതികരിക്കരുതെന്ന് വെങ്കയ്യ നായിഡു

ഹൈദരാബാദ്: സഹിഷ്ണുതയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്നും അക്രമസംഭവങ്ങള്‍ കാണുമ്പോള്‍ ബുദ്ധിജീവികള്‍ രാജ്യത്തിന്റെ പ്രതിഛായയ്ക്കു പരുക്കു പറ്റുന്ന രീതിയില്‍ അവയെ പൊതുവായി താരതമ്യം ചെയ്യരുതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ അവയെ അപലപിക്കാമെന്നും എന്നാല്‍ അവര്‍ രാജ്യത്തിന്റെ പ്രതിഛായ കൂടി ആലോചിക്കണമെന്നും കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിലയാളുകള്‍ അക്രമസംഭവങ്ങളെ പൊതുവായി കാണാനാണു ശ്രമിക്കുന്നത്. അവര്‍ പ്രശ്‌നത്തെ വലുതാക്കുന്നു. രാജ്യത്തു സഹിഷ്ണുത കുറഞ്ഞുവെന്ന് കാണിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതു രാജ്യത്തിനാണ് മോശമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു സഹിഷ്ണുത കുറയുകയാണെന്ന് പറയുന്നത് പുതിയൊരു ട്രെന്‍ഡ് വന്നിരിക്കുകയാണ്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുള്ളത് ഇന്ത്യയിലാണെന്നും നായിഡു പറഞ്ഞു.

ചരിത്രം നോക്കിയാല്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ട്, എന്നാല്‍ ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് അത്തരം ചിന്താഗതിയല്ല ഉള്ളത്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. സഹിഷ്ണുതയെന്നത് എല്ലാ ഇന്ത്യക്കാരുടെയും രക്തത്തിലുള്ളതാണ് നായിഡു പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: