കിഴക്കന്‍ ഡല്‍ഹിയിലെ ചേരിയില്‍ വന്‍തീപ്പിടിത്തം

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മംഗളോപുരി ചേരിയിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ 400 ലേറെ കുടിലുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു തീപടര്‍ന്നത്.

ആളപായമുണ്ടായതായി വിവരമില്ല. 25 ഫയര്‍എന്‍ജിനുകളുടെ സഹായത്തോടെ അഗ്‌നിശമനസേനയും നാട്ടുകാരും സിവില്‍ഡിഫന്‍സും പോലീസും ചേര്‍ന്നാണ് തീയണച്ചത്. ചേരിയായതിനാല്‍ അടുത്തടുത്തുള്ള കുടിലുകളിലേക്ക് വേഗം തീ പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെ വാഹനങ്ങള്‍ എത്തിയപ്പോഴേക്കും 200 ലേറെ കുടിലുകള്‍ കത്തിനശിച്ചിരുന്നു.

തീപ്പിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: