വാട്ടര്‍ ഗ്രാന്റ് : അവസാന തീയതി ഇന്ന്, അപേക്ഷ നല്‍കാന്‍ കരുതേണ്ട രേഖകള്‍ എന്തൊക്കെ?

 

ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ ഇന്ന് അര്‍ദ്ധരാത്രിവരെ പ്രവര്‍ത്തിക്കും.

വാട്ടര്‍ ഗ്രാന്റിന് അപേക്ഷ നല്‍കുന്ന ഉപഭോക്താക്കളുടെ കൈയിലുണ്ടായിരിക്കേണ്ട രേഖകള്‍

– വാട്ടര്‍ പോയിന്റ് റെഫറന്‍സ് നമ്പര്‍(WPRN) ഇത് നിങ്ങളുടെ ഐറിഷ് വാട്ടര്‍ ബില്ലിന്റെ മുകള്‍ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്

-ഐറിഷ് വാട്ടര്‍ അക്കൗണ്ട് നമ്പര്‍, ഇതും വാട്ടര്‍ ബില്ലിന്റെ മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

-ട്രാന്‍സാക്ഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(TIN). ഇത് ഗ്രാന്റിന് അപേക്ഷ നല്‍കാനാവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അയച്ച ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെറ്റര്‍ കിട്ടാത്തവര്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് സപ്പോര്‍ട്ട് വിഭാഗവുമായി 0761087 890/ 1890 100 043 എന്ന നമ്പറിലോ ബന്ധപ്പെടുക

-PPS നമ്പര്‍

വാട്ടര്‍ ഗ്രാന്റ് ലഭിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(IBAN and BIC)

കൂടുതല്‍ വിവരങ്ങള്‍ http:// www.watergrant.ie/ ലിങ്കില്‍ നിന്ന് ലഭിക്കും. ഗ്രാന്റ് സംബന്ധമായ സംശയങ്ങള്‍ക്ക് 0761 087 890 , 1890 100 043 നമ്പറിലാണ് വിളിക്കേണ്ടത്. ഇന്ന് അര്‍ധരാത്രി വരെ അപേക്ഷകള്‍ സ്വീകരിക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: