വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്, ബില്ലടയ്ക്കാത്തവര്‍ക്കും അപേക്ഷിക്കാം

 

ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ബില്‍ അടയ്ക്കാത്തവര്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാം. ഇവര്‍ ജൂണ്‍ 30 നു മുമ്പ് ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നു മാത്രം. അപേക്ഷ നല്‍കാനുള്ള സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നതിനാല്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍ രാവിലെ 9 മുതല്‍ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ www.watergrant.ie. എന്ന വെബസൈറ്റില്‍ ലഭ്യമാണ്.

വാട്ടര്‍ ഗ്രാന്റിന് അപേക്ഷ നല്‍കുന്ന ഉപഭോക്താക്കളുടെ കൈയിലുണ്ടായിരിക്കേണ്ട രേഖകള്‍

– വാട്ടര്‍ പോയിന്റ് റെഫറന്‍സ് നമ്പര്‍(WPRN) ഇത് നിങ്ങളുടെ ഐറിഷ് വാട്ടര്‍ ബില്ലിന്റെ മുകള്‍ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്

-ഐറിഷ് വാട്ടര്‍ അക്കൗണ്ട് നമ്പര്‍, ഇതും വാട്ടര്‍ ബില്ലിന്റെ മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

-ട്രാന്‍സാക്ഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(TIN). ഇത് ഗ്രാന്റിന് അപേക്ഷ നല്‍കാനാവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അയച്ച ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെറ്റര്‍ കിട്ടാത്തവര്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് സപ്പോര്‍ട്ട് വിഭാഗവുമായി 0761087 890/ 1890 100 043 എന്ന നമ്പറിലോ ബന്ധപ്പെടുക

-PPS നമ്പര്‍

വാട്ടര്‍ ഗ്രാന്റ് ലഭിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(IBAN and BIC)

കൂടുതല്‍ വിവരങ്ങള്‍ http:// www.watergrant.ie/ ലിങ്കില്‍ നിന്ന് ലഭിക്കും. ഗ്രാന്റ് സംബന്ധമായ സംശയങ്ങള്‍ക്ക് 0761 087 890 , 1890 100 043 നമ്പറിലാണ് വിളിക്കേണ്ടത്. ഇന്ന് അര്‍ധരാത്രി വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഒക്ടോബര്‍ 8 നായിരുന്നു നേരത്തെ ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാനതീയതി. ഇത് നീ്ട്ടിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ 41,171 പേരാണ് ഗ്രാന്റിന് അപേക്ഷിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഐറിഷ് വാട്ടറല്‍ രജിസ്റ്റര്‍ ചെയ്ത 1.3 മില്യണ്‍ ആളുകള്‍ക്ക് വാട്ടര്‍ ഗ്രാന്റിന് അര്‍ഹതയുണ്ട്. ഇതില്‍ ഇന്നലെ വരെ 854,830 പേരാണ് ഗ്രാന്റിന് അപേക്ഷിച്ചിട്ടുള്ളത്. ഇനി വാട്ടര്‍ ഗ്രാന്റിനപേക്ഷിക്കാനുള്ള തീയതി നീട്ടില്ലെന്ന് പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍കെല്ലി അറിയിച്ചു.

അതേസമയം വാട്ടര്‍ ബില്ലടയ്ക്കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കള്‍ എങ്ങനെയാണ് വാട്ടര്‍ ഗ്രാന്റിന് അര്‍ഹതയുണ്ടാകുന്നതെന്ന് ഫിയന്ന ഫെയില്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ചോദിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: