കര്‍ണാടകയില്‍ ദളിത് യുവാവിനു നേരേ ഹിന്ദുത്വവാദികളുടെ ആക്രമണം

 

ബംഗളൂരു: ഹരിയാനയിലെ ദളിത് വിഭാഗങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയില്‍ ദളിത് യുവാവിനെ ഒരു സംഘം ആക്രമിച്ചു. മാധ്യമ വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ ഹുജാങ്കി പ്രസാദിനു നേരെയാണ് ആക്രമണമുണ്ടായത്. ഹിന്ദുവിരുദ്ധ രചനകള്‍ നടത്തുവെന്ന് ആരോപിച്ചാണ് 10 ഓളം വരുന്ന സംഘം യുവാവിനെ മര്‍ദ്ദിച്ചത്. രചന തുടര്‍ന്നാല്‍ വിരല്‍ മുറിച്ചുകളയുമെന്നും സംഘം യുവാവിനെ ഭീഷണിപ്പെടുത്തി. അക്രമി സംഘം മുഖത്ത് കുങ്കുമം പൂശിയെന്നും യുവാവ് പോലീസിനു നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദളിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനു ഒരു വര്‍ഷമായി ഭീഷണികള്‍ വരാറുണ്ടായിരുന്നുവെന്നും ഇപ്പോഴാണ് നേരിട്ടുള്ള ആക്രമണമുണ്ടായതെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ പരാതിയില്‍ വധശ്രമത്തിനു കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

-എജെ-

Share this news

Leave a Reply

%d bloggers like this: