വെള്ളത്തിനടിയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളി പൊങ്ങി വന്നു

മെക്‌സികോ: വെള്ളത്തിനടിയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളി പൊങ്ങി വന്നു. മെക്‌സിക്കോയിലാണ് സംഭവം. അര നൂറ്റാണ്ട് മുമ്പ് ഡാം നിര്‍മ്മിച്ചപ്പോള്‍ വെള്ളത്തിനടിയിലായ പള്ളി വെള്ളം വറ്റിയപ്പോള്‍ ദൃശ്യമാവുകയായിരുന്നു. ദക്ഷിണ മെക്‌സികോയിലെ ഗിര്‍ജാല്‍വ നദിയില്‍ 1966ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്.

അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പള്ളി വെള്ളത്തില്‍ മുങ്ങി. പതിനാറാം നൂറ്റാണ്ടില്‍ ഡൊമിനിക്കന്‍ സന്യാസി സമൂഹം നിര്‍മ്മിച്ച പള്ളിയാണിത്. ഈ പ്രദേശത്തെ നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങിപ്പോയി. 49 അടി ഉയരമുള്ള പള്ളിയുടെ പതിനഞ്ച് മീറ്ററോളം ഇപ്പോള്‍ വെള്ളത്തിന് മുകളില്‍ ദൃശ്യമാണ്.

2002ലും മെക്‌സിക്കോയില്‍ വരള്‍ച്ചയുണ്ടായപ്പോള്‍ ഈ പള്ളി വെള്ളത്തിന് മുകളില്‍ ദൃശ്യമായിരുന്നു. അന്ന് പള്ളിയുടെ പൂര്‍ണ്ണമായും വെള്ളത്തിന് മുകളില്‍ ദൃശ്യമായി. വെള്ളത്തിന് മുകളില്‍ ദൃശ്യമായ പള്ളി കാണാന്‍ ബോട്ടില്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: