വീണ്ടും ക്രൂരത: ഐഎസ് ഭീകരര്‍ 3 ബന്ദികളെ പാല്‍മീറയിലെ സ്തൂപങ്ങള്‍ക്കൊപ്പം കെട്ടിയിട്ട് ജീവനോടെ ചുട്ടെരിച്ചു

 

ബെയ്‌റൂട്ട്: സിറിയയിലെ പൗരാണിക നഗരമായ പാല്‍മീറയിലെ ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മൂന്ന് ബന്ദികളെ ജീവനോടെ ചുട്ടെരിച്ചു. മൂന്ന് ബന്ദികളെ സ്തൂപങ്ങള്‍ക്കൊപ്പം കെട്ടിയിട്ടാണ് സ്‌ഫോടനത്തിലൂടെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തത്.

സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമാണ് മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയ വാര്‍ത്ത സ്ഥിരീകരിച്ചത്. പാല്‍മീറയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് ഐഎസ് ഭീകരര്‍ പിടികൂടിയ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്നും എന്നാല്‍ ആളുകളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും മനുഷ്യാവകാശ മേധാവി റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു. എന്തിനാണ് കൊലപാതകമെന്ന് ഐഎസ് വിശദീകരിക്കുകയോ ആളുകളുടെ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. പാല്‍മീറയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രത്തിലേക്ക് ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് പ്രദേശവാസികള്‍ക്ക് ഐഎസ് ഭീകരര്‍ നല്‍കിയിട്ടുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: