വിവാഹം നവംബര്‍ 26 ന് അല്ല, തീയതി തീരുമാനിച്ചാല്‍ എല്ലാവരേയും അറിയിക്കും: അസിന്‍

 

വിവാഹം നവംബര്‍ 26ന് ഉണ്ടാകുമെന്ന രീതിയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചലച്ചിത്രതാരം അസിന്‍. ആരാണ് വിവാഹ ദിനം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ഓരോ തവണയും ഓരോ തീയതികളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. വിവാഹം ഈ വര്‍ഷം ഏതായാലും ഉണ്ടാകില്ലെന്നും കരാര്‍ ചെയ്ത സിനിമകള്‍ പൂര്‍ത്തിയായ ശേഷമേ വിവാഹമുണ്ടാകൂ എന്നും അസിന്‍ പറഞ്ഞു.

വിവാഹത്തിന്റെ തീയതി തീരുമാനിച്ചാല്‍ താന്‍ തന്നെ ഇക്കാര്യം എല്ലാവരെയും അറിയിക്കും. അതുവരെ ക്ഷമപാലിക്കണമെന്നും അസിന്‍ അറിയിച്ചു. മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയുമായി അസിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇരുവരുടെയും വിവാഹം ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് നവംബര്‍ 26ന് നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: