ലോണ്‍ലി പ്ലാനറ്റിന്‍രെ അടുത്ത വര്‍ഷം സന്ദര്‍ശിക്കേണ്ട നഗരങ്ങളില്‍ ഡബ്ലിന്‍ മൂന്നാമത്

‍‍‍ഡബ്ലിന്‌: അടുത്ത വര്‍ഷം സന്ദര്‍ശിക്കാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ലോണ്‍ലി പ്ലാനറ്റ് തിരഞ്ഞെടുത്ത മൂന്നാമത്തെ ഏറ്റവും മികച്ച നഗരമായി ഡബ്ലിന്‍.അടുത്ത വര്‍ഷം നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 22മില്യണ്‍ ചെലവഴിക്കാന്‍ തീരുമാനിച്ചതാണ് ഡബ്ലിന് ഗുണകരമായി മാറിയിരിക്കുന്നത്. തീര്‍ച്ചയായും യാത്രക്കാര്‍ കണ്ടിരിക്കേണ്ട സ്ഥലമാണ് ഡബ്ലിനെന്ന് ലോണ്‍ലി പ്ലാനറ്റ് വക്താവ് വ്യക്തമാക്കുന്നു. ശുഭാപ്തി വിശ്വാസവും സര്‍ഗാത്മതയും കൂടിയ നഗരമാണ് ഡബ്ലിന്‍. ഉത്സാഹഭരിതമായ നഗരം എന്ന നിലയിലാണ് ലോണ്‍ലി പ്ലാനറ്റ് വക്താവ് വിശേഷിപ്പിക്കുന്നത്.

നഗരത്തിനുള്ളിലെ പച്ചപ്പും തീരപ്രദേശവും നഗരത്തിന് പുറത്ത് വനവും ശ്രദ്ധേയമാണ്. 2016 ഇവിടേയ്ക്ക് യാത്രചെയ്യാന്‍ അനുയോജ്യമായ സമയമാണെന്നും വ്യക്തമാക്കുന്നു. കോടോര്‍ ആണ് ആദ്യ സ്ഥാനത്തുള്ളത്. എല്ലാ രീതിയിലും ഇവിടം സ്വര്‍ഗമാണ് മോണ്ടിനാഗ്രോവിലെ സ്ഥലമാണ് കോട്ടോര്‍. ഇക്വഡോറിന്‍റെ തലസ്ഥാനം ക്വിറ്റയും ആദ്യ സ്ഥനത്തെത്തിയിര്ക്കുന്നു.

കാല്‍പനിക മനുസുള്ള ആര്‍ക്കും കോട്ടോര്‍ പ്രിയപ്പെടതായി മാറും. ചരിത്രം, നിര്‍മ്മാണ കല എന്നിവയും മികച്ച അനുഭവം നല്‍കും. മാഞ്ചസ്റ്റര്‍ പട്ടികയില്‍ മുന്നിലുണ്ട്. എട്ടാം സ്ഥാനമാണുള്ളത്. വിനോദ സഞ്ചാരമേഖലയില്‍ മികച്ചനില്‍ക്കുന്ന വിവര ദാതാക്കളാണ് ലോണ്‍ലി പ്ലാനറ്റ്. അയര്‍ലന്‍ഡിന് പട്ടികയില്‍ ഇടം കണ്ടെത്താനാകുന്നത് യാത്രക്കാരുടെ ശ്രദ്ധലഭിക്കുന്നതിന് പ്രധാനകാരണങ്ങളൊന്നായി മാറും.

ഡബ്ലിന്‍, എ ബ്രീത്ത് ഓഫ് ഫ്രഷ് എയര്‍ എന്ന പേരില്‍ ഒരു മില്യണ്‍ യൂറോ ചെലവഴിച്ച് ടൂറിസം അതോറിറ്റി ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. 205,000 പേരാണ് ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നത്. 3.5 ബില്യണ്‍ യൂറോ ഒരു വര്‍ഷം വിദേശ വരുമാനവും കൊണ്ട് വരുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: