അഭയാര്‍ത്ഥികള്‍ക്ക് രാജ്യങ്ങളില്‍ പ്രവേശനം അനുവദിക്കരുതെന്ന് യൂറോപ്യന്‍ നേതാക്കളോട് ടോണി ആബട്ട്

ലണ്ടന്‍ : യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളോട് മൃദു സമീപനം കാണിക്കരുതെന്നും അവര്‍ക്ക് രാജ്യങ്ങളില്‍ അഭയം നല്കുന്നത് മഹാവിപത്തുകള്‍ക്കു കാരണമാകുമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനു ശേഷം ലണ്ടനില്‍ നടന്ന പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് അഭയാര്‍ത്ഥികളെ ആശങ്കയിലാക്കുന്ന പ്രസ്തവാനയുമായി ആബട്ട് രംഗത്തെത്തിയിരിക്കുന്നത്. മാര്‍ഗരറ്റ് താച്ചാര്‍ ലെക്ചര്‍ രണ്ടാം വാര്‍ഷികത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളേയും മറ്റു മന്ത്രിമാരേയും അബിസംബോധന ചെയ്തു സംസാരിക്കവെയാണ് ആബട്ട് അഭയാര്‍ത്ഥികതളോടുള്ള നിലപാട് കടുപ്പിക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്തത്. കൊലീഷന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ പിന്‍തുടര്‍ന്നു പോരുന്ന നയങ്ങലെ അനുകൂലിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുറത്തു നിന്നും അഭയാര്‍ത്ഥികള്‍ എത്താതിരിക്കാന്‍ രാജ്യങ്ങള്‍ തങ്ങളുടെ കടല്‍ പരിധിക്കുള്ളില്‍ തന്നെ അഭയാര്‍ത്ഥികളെ തടയണം അതിനായി ബോട്ടുകളില്‍ പ്രത്യേക സംഘങ്ങളെ രാജ്യത്തിന്റെ വലിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കണം. കര,നാവിക സേനകളുടെ സഹായവും രാജ്യങ്ങള്‍ക്കു ഇതിനായി തേടാമെന്നും ആബട്ട് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തുന്നത് രാജ്യങ്ങള്‍ക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും അഭയാര്‍തഥികള്‍ക്കു മേല്‍ കാണിക്കുന്ന അനുകമ്പ പിന്നീട് വിനയാകുമെന്നുമാണ് ആബട്ടിന്റെ വാദം. എല്ലാവരോടും കൂടുതല്‍ കരുണ കാട്ടുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നും അതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് ൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവേശനാനുമതി നല്കരുതെന്നും ആബട്ട് വ്യക്തമാക്കി.

എന്നാല്‍ ആബട്ടിന്റെ പ്രസ്താവന തികച്ചും നിരാശജനകമാണെന്ന് റെഫ്യൂജി കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ പ്രസിഡന്റ് ഫില്‍ ഗ്‌ളെന്‍ഡെനിംഗ് വ്യക്തമാക്കി. ഇത്തരത്തിലൊരു പ്രസ്താവന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഒരാള്‍ പറഞ്ഞു എന്നത് തികച്ചും നിരാശ ഉളവാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആബട്ട് പറഞ്ഞതുപോലെ രാജ്യങ്ങള്‍ തങ്ങളുടെ കടല്‍ പരിധിക്കുള്ളില്‍ തമ്പടിച്ച് അഭയാര്‍ത്ഥികള്‍ക്ക് രാജ്യങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചാല്‍ നിരവധി മുങ്ങിമരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുകെ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടി നേതാവ് നീഗല്‍ ഫരാഗ് ആബട്ടിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. അദ്ദേഹം പറഞ്ഞതിനോട് താന്‍ പൂര്‍ണ്ണമായി യോജിക്കുന്നു എന്നാണ് നീഗല്‍ വ്യക്തമാക്കിയത്.

ഡി

Share this news

Leave a Reply

%d bloggers like this: