കെ എം മാണി പൊതുപരിപാടികള്‍ റദ്ദാക്കി

ഇടുക്കി: ബാര്‍കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ കെ എം മാണി ഇന്നു നടത്തേണ്ട പൊതുപരിപാടികള്‍ റദ്ദാക്കി. ഇടുക്കിയില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ്പരിപാടികളില്‍ മാണി പങ്കെടുക്കില്ലെന്ന് രാവിലെ അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇടുക്കിയില്‍ ഇന്ന് നാലു പരിപാടികളിലാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്.
കട്ടപ്പന ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു മാണി പങ്കെടുക്കാനിരുന്നത്. കട്ടപ്പന, കാഞ്ഞാര്‍, മുരിക്കാശ്ശേരി യിലെ പരിപാടികളാണ് റദ്ദാക്കിയത്. രാവിലെ 10.30 യ്ക്ക് ആദ്യ പരിപാടി.

എന്നാല്‍ ബാര്‍കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം നാലു സ്ഥലത്തും ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മാണിക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.

അതിനിടയില്‍ വിജിലന്‍സ് കോടതിയുടെ വിധി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിയാലോചനകള്‍ ഇന്നലെ മുതല്‍ പല തരത്തിലുള്ള കൂടിക്കാഴ്ചകള്‍ നടന്നു വരികയാണ്. വിജിലന്‍സ് കോടതിയുടെ വിധിയ്‌ക്കെതിരേ സര്‍ക്കാര്‍ ഇന്നുതന്നെ അപ്പീല്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചെ ആലുവാ പാലസില്‍ അേേഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. അപ്പീല്‍ നല്‍കുന്ന കാര്യത്തിലുള്ള നിയമോപദേശം തേടാനായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ച 45 മണിക്കൂറോളം നീണ്ടു നിന്നു. തൃശൂരിലേക്ക് പോകുന്ന വഴി രാവിലെ 8 മണിയോടെയാണ് മുഖ്യമന്ത്രി ആലുവ പാലസില്‍ എത്തിയത്. അപ്പീല്‍ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫിനെ അലട്ടുന്നുണ്ട്. അതേസമയം മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രിയും എജിയും പ്രതികരിച്ചില്ല.

Share this news

Leave a Reply

%d bloggers like this: