ജോബ്സ്ടൗണ്‍ പ്രതിഷേധത്തില്‍ പോലീസ് പിടികൂടിയിരുന്ന ഏഴ് കൗമാരക്കാരെ കോടതിയില്‍ ഹാജരാക്കി

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ജോബ്സ്ടൗണില്‍ ഉപപ്രധാനമന്ത്രിയെ കാറില്‍ തടഞ്ഞസംഭവത്തില്‍ ഏഴ് യുവാക്കള്‍ക്ക് നേരെ കുറ്റം ചുമത്തിയതായി വ്യക്തമായി. ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 14-18 ഇടയില്‍ പ്രായമുള്ളവരാണ് യുവാക്കള്‍. കഴിഞ്ഞ നവംബറിലാണ് ജോണ്‍ ബര്‍ട്ടനെ കാറില്‍ വെച്ച് തടഞ്ഞതും രണ്ട് മണിക്കൂറോളം  ഇവര്‍ കാറില്‍ കുടുങ്ങിപോയതും. എല്ലാ യുവാക്കളെയും കസ്റ്റഡയില്‍ വിട്ട് നല്‍കിയിട്ടുണ്ട്. കേസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

അക്രമകരമായ സ്വഭാവം പ്രകടമാക്കിയതിനു് ഒരുയുവാവിന് എതിരായാണ് കേസ്. ഡബ്ലിന്‍ ചില്‍ഡ്രന്‍സ് കോര്‍ട്ടിലാണ് ഇവരെ ഹാജരാക്കിയിരുന്നത്. കുറ്റം ചുമത്തണമെന്ന് പോലീസ് ആവശ്യപ്പെട്ട ഒരു യുവാവ് നേരത്തെ തന്നെ പെരുമാറ്റ പ്രശ്നവും മയക്കമരുന്ന് ഉപയോഗവും കണ്ടിരുന്നതായും കേടതിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.    വീണ്ടും ഇത്തരം അക്രമങ്ങള്‍ ഉണ്ടാകമെന്നും പോലീസ് പറയുന്നു.   കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനായി നൂറ് കണക്കിന് പേരാണ് കോര്‍ട് ഹൗസില്‍ എത്തിയിരുന്നത്.  നവംബര്‍ 15 ലേബര്‍ പാര്‍ട്ടി നേതാവ് ബിരുദതലപരിപാടിയില്‍ പങ്കെടുത്ത് വരികയായിരുന്നു. ബര്‍ട്ടന് നേരെ അക്രമകരമായ സംഭവങ്ങള്‍ അന്ന് ഉണ്ടാവുകയും ചെയ്തിരുന്നു. ഗാര്‍ഡമാരെ തള്ളുകയും സ്ഫോടക വസ്തുകള്‍ പോലുള്ളവ എറിയുകയുംചെയ്തിരുന്നു.

ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് ടിഡി പോള്‍ മര്‍ഫി അടക്കം നിരവധി പേര്‍ അടുത്ത ആഴ്ച്ച കോടതിയില്‍ ഹാജരാകും. താല മേഖലയില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധക്കാര്‍. ജൂലൈയില്‍ ഇവര്‍ക്ക് സമന്‍സ് അയച്ചു. മൂന്ന് പേര്‍ 15-16-17 വയസുള്ളവരാണ്. ഒരാള്‍ 18വയസാണ്. ഏറ്റവും ചെറിയ പ്രതിഷേധക്കാരന് ഇപ്പോള്‍ 14 വയസായിട്ടുണ്ട്. 14കാരനടക്കം മൂന്ന് പേര്‍ക്കെതിരെ അക്രമകരമായ ക്രമസമാധാന ലംഘനത്തിന് കുറ്റം ചാര്‍ത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ആശങ്ക സൃഷ്ടിക്കും വിധം പെരുമാറിയെന്നും പോലീസ് വ്യക്തമാക്കുന്നു.

16വയസുള്ള രണ്ട് പേര്‍ക്കും 18വയസുള്ള ഒരാള്‍ക്കും എതിരെ നാശ നഷ്ടം വരുത്തിയെന്ന അധിക കുറ്റവും ചുമത്തിയിട്ടുണ്ട്. മറ്റൊരു പതിനാറ്കാരനെ നിയമ വിരുദ്ധമായ മന്ത്രിയെ തടഞ്ഞ് വെച്ചതിനാണ്കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ പതിനാറ് വയസുകാരന്‍റെ അഭിഭാഷകന്‍ യുവാവ് ചെയ്ത് പോയതില്‍ ദുഃഖിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. നവംബര് 26 വരെ കേസ് നീട്ടിവെയ്ക്കാന്‍ ഇരുകക്ഷികളും സമ്മതിച്ചത് പ്രകാരം വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.

പ്രായപൂര്‍ത്തിയാകാത്ത അ‍ഞ്ച് പേരെ കുട്ടികളുടെ കോടതിയില്‍ ആയിരിക്കും ഹാജരാക്കുക. കുട്ടികളുടെ കോടതിയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന വിഷയമാണോ ഇതെന്ന് ആദ്യം  പരിഗണിക്കേണ്ടി വരും. ഡിസംബറില്‍ കൗമാരക്കാരോട് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

എസ്

Share this news

Leave a Reply

%d bloggers like this: