മൂന്നാംകിട തന്ത്രങ്ങളുമായി ബിജെപി ബീഹാറില്‍

 

ന്യൂഡല്‍ഹി: ബീഹാറിളെ തെരഞ്ഞെടുപ്പു റാലിയില്‍ മൂന്നാംകിട തന്ത്രങ്ങളുമായി ബിജെപി. ‘ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ’എന്നാണ് അമിത് ഷാ ചോദിച്ചത്. റക്‌സൗളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ ഈ വിവാദ പരാമര്‍ശമുണ്ടായത്. അങ്ങനെ സംഭവിക്കണമോ എന്ന് ഷാ ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു റാലിക്കെത്തിയ ബിജെപി പ്രവര്‍ത്തകരുടെ മറുപടി.

ബിജെപി സഖ്യത്തിനു പരാജയപ്പെടാനുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലുകള്‍ ശക്തമായ സാഹചര്യത്തിലാണു ബിജെപി ദേശീയ അധ്യക്ഷന്റെ പരാമര്‍ശം. ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ ജയിലില്‍ കിടക്കുന്ന മുഹമ്മദ് ഷഹാബുദ്ദീനെപ്പോലെയുള്ള ഗുണ്ടാത്തലവന്‍മാര്‍ക്കും ആഘോഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വോട്ടര്‍മാരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. വര്‍ഗീയ കാര്‍ഡ് കളിക്കുന്നത് ബി.ജെ.പിയുടെ സ്ഥിരം തന്ത്രമാണെന്നും ഇത് ഗുജറാത്തിലും പരീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: