ഇസ്ലാമിനെ അപമാനിച്ച് ബ്ലോഗെഴുതിയെന്നാരോപിച്ച് സൗദി ഭരണകൂടം ശിക്ഷിച്ച ബ്ലോഗര്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് പുരസ്‌ക്കാരം

ഇസ്ലാമിനെ അപമാനിച്ച് ബ്ലോഗെഴുതിയെന്നാരോപിച്ച് സൗദി ഭരണകൂടം ആയിരം ചാട്ടവാറ് അടിക്കും പത്തു വര്‍ഷം തടവുശിക്ഷയ്ക്കും വിധിച്ച സൗദി ബ്ലോഗര്‍ റെയ്ഫ് ബദാവിയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഖറോവ് മനുഷ്യാവകാശ പുരസ്‌ക്കാരം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബദാവിയെ ഉടന്‍ വിട്ടയക്കണമെന്നന് സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിനോട് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ സ്‌കള്‍സ് ആവശ്യപ്പെട്ടു.

1988 മുതല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കി വരുന്ന സോവിയറ്റ് ശാസ്ത്രജ്ഞനായ ആന്‍ഡ്രെ സാഖറോവിന്റെ പേരിലുള്ള പുരസ്‌കാരമായ സാഖ്‌റോവ് െ്രെപസ് ഫോര്‍ ഫ്രീഡം ഓഫ് തോട്ട് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും പോരാടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നല്‍കുന്നത്.

2102 ലാണ് ഫ്രീ സൗദി ലിബറല്‍സ് എന്ന വെബ്‌സൈറ്റിലെ എഴുത്തുകാരനായിരുന്ന ബദാവിയെ സൗദി ഭരണകൂടം ശിക്ഷിച്ചത്. ആയിരം ചാട്ടവാറടിയും പത്തു വര്‍ഷം തടവുശിക്ഷയും ഒന്നേ മുക്കാല്‍ കോടി രൂപയിലേറെ പിഴയുമാണ് ബദാവിക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. കഴിഞ്ഞ ജനുവരിയില്‍ ബദാവിക്ക് 50 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയെങ്കിലും ശിക്ഷയുടെ ബാക്കി ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്. ആംനെസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടും ബദാവിയുടെ ശിക്ഷാ നടപടി മരവിപ്പിക്കാന്‍ സൗദി അറേബ്യന്‍ സുപ്രീംകോടതി തയാറായിരുന്നില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: