വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം തടയാന്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ ടെസ്റ്റ്

 

ഡബ്ലിന്‍: വാഹനങ്ങളില്‍ നിന്നുള്ള മലീനീകരണം തടയാന്‍ ശക്തമായ നിയമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ബോഡി അംഗീകരിച്ച നിയമമനുസരിച്ച് 2017 സെപ്റ്റംബര്‍ 1 ന് ശേഷം വില്‍ക്കുന്ന എല്ലാ പുതിയ കാറുകളും റിയല്‍ ഡ്രൈവിംഗ് എമിഷന്‍ പരിശോധനകള്‍ക്ക് വിധേയമാകണം. പുതിയ നിയമത്തില്‍ ലബോറട്ടറി പരിശോധനകള്‍ക്ക് പകരം റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ പുറം തള്ളുന്ന പുകയുടെ അളവാണ് കണക്കാക്കുന്നത്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നൈട്രജന്‍ ഓക്‌സൈഡ് അധികം പുറംതള്ളുന്ന വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. ഫോക്‌സ് വാഗണ്‍ വിവാദത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ നീക്കം.
-എജെ-

Share this news

Leave a Reply

%d bloggers like this: