7 ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

 

സംസ്ഥാനത്തെ 7 ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തദ്ദേശതെരഞ്ഞെടുപ്പിന് തലസ്ഥാനമടക്കം 7 ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഒരു മാസത്തോളം നീണ്ട പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ വോട്ടര്‍മാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. 1119 തദ്ദേശസ്ഥാപനങ്ങളിലെ 9220 വാര്‍ഡുകളില്‍ 15096 ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. നവംബറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 2,51,08,535 വോട്ടര്‍മാരാണ് കേരളത്തില്‍. ആകെ 31161 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: