ഡബ്ലിന്‍: ബ്രിട്ടനിലും അയര്‍ലന്‍ഡിലും മൂടല്‍മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാംദിനവും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്കുള്ള മൂന്നു വിമാനങ്ങളും ലണ്ടിനില്‍ നിന്ന് ഡബ്ലിനിലേക്കുള്ള നാലു വിമാനങ്ങളും ഇന്ന് രാവിലെ റദ്ദാക്കി. ഇന്നും വിമാനങ്ങള്‍ വൈകും. ഇന്നലെ ഹീത്രൂ എയര്‍പോര്‍ട്ടിലെ 129 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-എജെ-