വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വിപുലമായ ആണവശേഖര ഇന്ത്യക്കെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്

 

വാഷിംഗ്ടണ്‍: വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വിപുലമായ ആണവശേഖരവും സംവിധാനവുമുള്ളത് ഇന്ത്യക്കാണെന്ന് അമേരിക്കന്‍ ഏജന്‍സിയായ തിംഗ് താങ്ങിന്റെ റിപ്പോര്‍ട്ട്. 2014 അവസാനത്തില്‍ ഇന്ത്യയുടെ കൈവശം 75-125 ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ കൈവശമുള്ള യൂറേനിയത്തിന്റെ അളവിനെക്കുറിച്ചു പരാമര്‍ശമുണ്ട്.

അതേസമയം, ആണവശക്തിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടക്കുമെന്നു നേരത്തേ പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. 2025-ല്‍ പാക്കിസ്ഥാന്‍ ആണവശേഖരത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യ അന്ന് ആറാം സ്ഥാനത്തായിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: