തെരുവ് നായ്ക്കളെ നിയമാനുസൃതം പിടിക്കാമെന്ന് ഹൈക്കോടതി

 

കൊച്ചി: തെരുവ് നായ്ക്കളെ നിയമാനുസൃതം പിടിക്കാമെന്ന് ഹൈക്കോടതി. പേ പിടിച്ച നായ്ക്കളെ കൊല്ലാം എന്നും കോടതി പറഞ്ഞു. തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതം നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. വംശവര്‍ദ്ധന നിയന്ത്രണ നിയമം നടപ്പാക്കാമെന്നും. വന്ധ്യംകരണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പഞ്ചായത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നായ്ക്കളെ ഇല്ലാതാക്കാമെന്നും കോടതി വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: