നികുതികളും മറ്റ് നിരക്കുകളും ഒഴിവാക്കി കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

 
ന്യൂഡല്‍ഹി: രാജ്യത്തിനകത്ത് കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുമ്പോള്‍ നികുതികളും മറ്റ് നിരക്കുകളും ഒഴിവാക്കിയാകും ഇത് നടപ്പാക്കുകയെന്ന് വ്യോമയാന മന്ത്രാലയം. 2,500 രൂപയ്ക്ക് രാജ്യത്തിനകത്ത് ഒരുമണിക്കൂര്‍ വിമാന യാത്ര സാധ്യമാക്കുമെന്ന് കഴിഞ്ഞയാഴ്ച പുറത്തുവിട്ട വ്യോമയാന നയത്തിന്റെ കരടില്‍ വ്യക്തമാക്കിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ജെറ്റ് ഫ്യൂവലിന്റെ എക്‌സൈസ് തീരുവയും ടിക്കറ്റിന്മേലുള്ള സേവന നികുതിയും ഒഴിവാക്കും. നിലവില്‍ എട്ട് ശതമാനമാണ് കേന്ദ്ര എക്‌സൈസ് തീരുവയിനത്തില്‍ ഈടാക്കുന്നത്. 4.94 ശതമാനമാണ് സേവന നികുതി.
എയര്‍പോര്‍ട്ടിലെ സുരക്ഷാ ചെലവിനത്തില്‍ ഓരോ ടിക്കറ്റിന്മേലും ഈടാക്കുന്ന 149 വേണ്ടെന്നുവെയ്ക്കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിരക്കിളവിനോട് സഹകരിക്കുന്ന വിമാനക്കമ്പനികളില്‍നിന്ന് സുരക്ഷാ ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ചും ഉടനെ തീരുമാനമുണ്ടായേക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: