ഛോട്ട രാജനെ ഇന്ന് ഇന്ത്യയില്‍ എത്തിക്കാനാവില്ല

 

മുംബൈ: അഗ്നിപര്‍വതത്തില്‍നിന്ന് വമിക്കുന്ന പുകയെത്തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചതോടെ അധോലോക നേതാവ് ഛോട്ട രാജനെ ഇന്ത്യയില്‍ എത്തിക്കുന്നതു നീളുമെന്നു സൂചന. വിമാനത്താവളത്തിന്റെ സമീപത്തുള്ള മൗണ്ട് റിന്‍ജാനി അഗ്നിപര്‍വതത്തില്‍നിന്ന് വന്‍തോതില്‍ പുകയും ചാരവും പുറത്തേക്കുതള്ളുകയാണ്. വിമാനത്താവളം ഇന്നു തുറക്കില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.

ഇന്നു വൈകുന്നേരമോ രാത്രി വൈകിയോ രാജനെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോ അടുത്ത ദിവസമോ മാത്രമേ ഇനി രാജനെ എത്തിക്കാന്‍ സാധിക്കൂ. സിബിഐ, മുംബൈ-ഡല്‍ഹി പോലീസ് സംഘം രാജനെ ബാലിയില്‍വച്ച് ചോദ്യം ചെയ്തിരുന്നു. രാജനെ ഇന്ത്യയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മുംബൈയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ട ഷക്കീലിന്റെ വധഭീഷണിയെത്തുടര്‍ന്നാണിത്.

-എജെ-

Share this news

Leave a Reply

%d bloggers like this: