വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ സഭക്ക് പുതിയ അല്‍മായ നേതൃത്വം

വാട്ടര്‍ഫോര്‍ഡ് : സീറോ മലബാര്‍ സഭ വാട്ടര്‍ഫോര്‍ഡ് യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ജോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പതിനൊന്നംഗ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സെക്രട്ടറിയായി മനോജ് മാത്യുവിനെയും ട്രസ്ടീയായി ജോര്‍ജ് വര്‍ഗീസ്, ലിറ്റര്‍ജിയായി അനു ബെന്നിയെയും പ്രയര്‍ ഗ്രൂപ്പ് ലീഡര്‍ ആയി എഫ്രേം പൗലൊസ്, സാബു ഐസക് എന്നിവരെയും തിരഞ്ഞെടുത്തു. ജോസ്‌മോന്‍ എബ്രഹാം, ജിനു എബ്രഹാം, ജോജി മാത്യു, മാര്‍ട്ടിന്‍ ദേവസ്യ, ഷാജി ജേക്കബ്, രേഖ ജിമ്മി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

മീറ്റിംഗില്‍ സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അംഗങ്ങള്‍ക്ക് നന്ദിയും അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പുതിയതായി വാട്ടര്‍ഫോര്‍ഡില്‍ എത്തിച്ചേര്‍ന്ന കുടുംബങ്ങള്‍ക്ക് സ്വാഗതവും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: