തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015: Live

എല്‍ഡിഎഫിന് മികച്ച നേട്ടം, യുഡിഎഫിന് തിരിച്ചടി, ബിജെപിക്ക് മുന്നേറ്റം

കക്ഷിനില

കോര്‍പ്പറേഷന്‍(6): എല്‍ഡിഎഫ്-4, യുഡിഎഫ്-2, ബിജെപി-0, മറ്റുള്ളവര്‍-0

മുനിസിപ്പാലിറ്റി(86): എല്‍ഡിഎഫ്-44, യുഡിഎഫ്-41, ബിജെപി-1, മറ്റുള്ളവര്‍-0

ജില്ലാ പഞ്ചായത്ത് (14)-എല്‍ഡിഎഫ്- 7, യുഡിഎഫ്-7

ബ്ലോക്ക് പഞ്ചായത്ത്(152): എല്‍ഡിഎഫ്-90, യുഡിഎഫ്-61, ബിജെപി-0, മറ്റുള്ളവര്‍-1,

ഗ്രാമ പഞ്ചായത്ത്(941)- എല്‍ഡിഎഫ് -552, യുഡിഎഫ് 361, ബിജെപി15, മറ്റുള്ളവര്‍-13

2.51 കണ്ണൂരില്‍ ബോംബേറ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണു ബോംബേറ്. രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്ക്.

2:30 തന്റെ രാജി കാര്യത്തില്‍ നാളത്തെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നു പി.സി. ജോര്‍ജ്.

2:29 നേതൃത്വമാറ്റം വേണോയെന്നു തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡ് ആണെന്നു രമേശ് ചെന്നിത്തല.

2:27 പാല മാത്രമല്ല കേരളമെന്നു മാണിക്കു ടി.എന്‍. പ്രതാപന്റെ മറുപടി.

2:23 പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും പി.സി. ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലറിനു നേട്ടം.

2:20 ഒഞ്ചിയത്ത് ആര്‍എംപിയെ പിന്തള്ളി സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി.
01:50 ഇതു സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, അഴിമതിക്കെതിരായ പ്രതികരണം- കോടിയേരി

01.30 പരാജയത്തെ പരാജയമായി കാണുന്നു. ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെടാതെ ഇവിടെ വരെ എത്തിയിട്ടും പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

12:56 ബാര്‍കോഴ വിവാദം ബാധിച്ചില്ലെന്ന് കെഎം മാണി. പാലായില്‍ ആകെയുള്ള 26 സീറ്റില്‍ 20ലും യുഡിഎഫ് വിജയിച്ചു. 17 സീറ്റ് കേരളാ കോണ്‍ഗ്രസ് വിജയിച്ചു. അതായത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്ന് മാണി

12:51 ജനവിധി ഉള്‍ക്കൊള്ളുന്നു, പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കും- വിഎം സുധീരന്‍

12.38 കക്ഷിനില
കോര്‍പ്പറേഷന്‍: എല്‍ഡിഎഫ്-4, യുഡിഎഫ്-2
ജില്ലാ പഞ്ചായത്ത്: എല്‍ഡിഎഫ-്8, യുഡിഎഫ്-6
മുന്‍സിപ്പാലിറ്റി: എല്‍ഡിഎഫ്-44, യുഡിഎഫ്-41, ബിജെപി-1
ബ്ലോക്ക് പഞ്ചായത്ത്: എല്‍ഡിഎഫ-്94, യുഡിഎഫ്-57
ഗ്രാമപഞ്ചായത്ത്: എല്‍ഡിഎഫ്-506, യുഡിഎഫ്-384, ബിജെപി-17, മറ്റുള്ളവര്‍-17

12:29 പാലക്കാട് ചിറ്റൂര്‍ വടകരപ്പതി പഞ്ചായത്തില്‍ അഞ്ചു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

12.28 സിപിഎമ്മിലെ ഐക്യത്തിനു ലഭിച്ച അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയെന്നും വി.എസ്.

12:13 കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി20 പിടിച്ചു, 20ല്‍ 12 സീറ്റുകള്‍ ട്വന്റി20 നേടി.

12.11 തൊടുപുഴ, കട്ടപ്പന, അടൂര്‍, ബത്തേരി മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

12:01 കാസര്‍ഗോഡ് നഗരസഭാ ഭരണം എല്‍ഡിഎഫിന്‌

11:55 വി.എം.സുധീരന്‍ 12.30നു മാധ്യമങ്ങളെ കാണും

11:52 തൃശൂരില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മകള്‍ ഗീത വിജയിച്ചു.

11:46കണ്ണൂരില്‍ കാരായിമാര്‍ വിജയിച്ചു.

11:43 ബാര്‍ കോഴ വിവാദത്തിന്റെ പ്രത്യാഘാതമാണ് യുഡിഎഫ് പരാജയത്തിന്റെ കാരണമെന്ന് ടി.എന്‍.പ്രതാപന്‍

11.33 ആര്‍എസ്പിക്ക് കൊല്ലത്തുണ്ടായ തിരിച്ചടി കോണ്‍ഗ്രസിലെ അനൈക്യംമൂലമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍.

11:41 വി.എസ്.അച്യുതാനന്ദന്‍ 12നു മാധ്യമങ്ങളെ കാണും.

11:37 പന്തളം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

11:26 കോഴിക്കോട്ടും കൊല്ലത്തും എല്‍ഡിഎഫ് നിലനിര്‍ത്തി

11:26മന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റു.

11:20 കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ യുഡിഎഫ് 27, എല്‍ഡിഎഫ് 26.

11:12 പൊമ്പളൈ ഒരുമ നേതാവ് ഗോമതി ദേവികുളം ബ്ലോക്ക് ഡിവിഷനില്‍ വിജയിച്ചു.

11:10 തിരുവനന്തപുരത്ത് ബിജെപിയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നീങ്ങുന്നു.

11:06 പാലാ നഗരസഭ യുഡിഎഫിന്.

10:47 തൃശൂര്‍ കോര്‍പ്പറേഷനില്‍ ആറിടത്ത് ബിജെപി വിജയിച്ചു.

10:44 എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന്‍ ബാബു തോറ്റു. പാങ്ങോട് വാര്‍ഡ് ബിജെപി പിടിച്ചെടുത്തു.

10:33 കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് തിരിച്ചുവരുന്നു.

10:26 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് തകര്‍ന്നടിയുന്നു.

10:22 മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ഇടതു മുന്നേറ്റം. 11 സീറ്റുമായി എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

10:20 മുക്കം മുനിസിപ്പാലിറ്റി എല്‍ഡിഎഫിന്.

10:17 മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാര്‍ഡില്‍ സിപിഎം വിമതനു വിജയം.

10:17 കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബിയുടെ ആറു സ്ഥാനാര്‍ഥികള്‍ തോറ്റു.

10:16 പീരുമേട് ഒന്നാം വാര്‍ഡില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി വിജയിച്ചു.

10:15 നെടുമങ്ങാട് നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി.

10:14 കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു

10:13 കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു.

10:12 ഷിബു ബേബിജോണിന്റെ വാര്‍ഡായ നീണ്ടകര ആറാം വാര്‍ഡില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി പരാജയപ്പെട്ടു.

10:09 തിരൂര്‍ മുനിസിപ്പാലിറ്റി എല്‍ഡിഎഫ് പിടിച്ചെടുത്തു.

10:07 കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനു കേവല ഭൂരിപക്ഷം.

10:04 കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നില്‍. 22 ഇടത്ത് യുഡിഎഫ് വിജയിച്ചു.

10:04 തൃശൂരില്‍ മുന്‍ മേയര്‍ ഐ.പി. പോള്‍ പരാജയപ്പെട്ടു.

10:02 ഒഞ്ചിയത്ത് മൂന്നു സീറ്റുകളില്‍ ആര്‍എംപി വിജയിച്ചു. ഏറാമല പഞ്ചായത്തിലും ചോറോട് പഞ്ചായത്തിലും എല്‍ഡിഎഫിനു തിരിച്ചടി.

9:58 കിഴക്കമ്പലത്ത് ട്വന്റി20 മുന്നേറുന്നു.

9:54 തിരുവല്ല മുനിസിപ്പാലിറ്റി യുഡിഎഫിന്.

9:51 കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍.

9:45 വടകര മുനിസിപ്പാലിറ്റിയില്‍ രണ്ടിടത്ത് ബിജെപി വിജയിച്ചു.

9:44 കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു.

9:40 തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്.

9:39 കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് പരാജയപ്പെട്ടു.

9:38 കൊല്ലത്ത് ഇടതു തരംഗം. എല്ലാ മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

9:37 തലശേരി നഗരസഭ എല്‍ഡിഎഫിന്.

9:36 കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസ് ബിയുടെ നാലു സ്ഥാനാര്‍ഥികള്‍ തോറ്റു.

9:34 കോഴിക്കോട് കോര്‍പ്പറേഷനില്‍ 12 ഇടത്ത് എല്‍ഡിഎഫിനു ജയം.

9:28 ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ഥി കൊല്ലം ജില്ലാ പഞ്ചായത്തില്‍ വിജയിച്ചു.

9:24 പാലാ മുനിസിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ അക്കൗണ്ട് തുറന്നു.

9:23 കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് കേവല ഭൂരിപക്ഷത്തിലേക്ക്.

9:23 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത്. 9 ഇടത്ത് ബിജെപി വിജയിച്ചു.

9:20 കൊണ്ടോട്ടിയില്‍ ലീഗിനു കനത്ത തിരിച്ചടി. ഫലം വന്ന 15 സീറ്റുകളില്‍ 9 എണ്ണം മതേതര മുന്നണിക്ക്.

9:17 വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു.

9:16 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു.

9:11 കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു.

9:09 കൊച്ചി കോര്‍പ്പറേഷനില്‍ ലിനോ ജേക്കബ് തോറ്റു.

9:08 വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുന്നു.

9:04 ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്ത് മത്സരിച്ച സ്ഥലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം.

9:02 കല്‍പ്പറ്റ നഗരസഭ യുഡിഎഫ് നിലനിര്‍ത്തി.

9:01 തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും മൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

9.00 കണ്ണൂരില്‍ കാരായിമാര്‍ ലീഡ് ചെയ്യുന്നു.

8:55 മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാര്‍ഡില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു.

8:54 ആലപ്പുഴ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി ജയിച്ചു.

8:51 കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി ഒരു സീറ്റില്‍ വിജയിച്ചു.

8:50 കല്‍പ്പറ്റ നഗരസഭയില്‍ എം.പി. വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു.

8:46 എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജ തോറ്റു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണനു ജയം.

8:43 തിരുവനന്തപുരത്ത് നെടുങ്കാട് സിറ്റിങ് സീറ്റില്‍ എസ്. പുഷ്പലത വിജയിച്ചു. 26 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

8:42 കൊച്ചി കോര്‍പ്പറേഷനില്‍ സൗമിനി ജെയിനിന് ജയം.

8:40: 113 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 95 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു.

8:37 കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു.

8:35 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ. അഞ്ചിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് ബിജെപിയും മുന്നേറുന്നു.

8:33 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം.

8:32 കോട്ടയ്ക്കലില്‍ രണ്ടിടത്തു ബിജെപി വിജയിച്ചു.

8:29 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനു വന്‍ ലീഡ്.

8:27 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നിലെത്തി.

8:26 പയ്യോളി മുനിസിപ്പാലിറ്റിയില്‍ രണ്ടിടത്തു യുഡിഎഫിനു ജയം.

8:25 സംസ്ഥാനതലത്തില്‍ ഇതുവരെ എല്‍ഡിഎഫിനു മേല്‍ക്കൈ.

8:24 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം. 45 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. 32 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു.

8:23 കൊച്ചിയില്‍ ജിഡിസിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാലിന്റെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിനു ജയം.

8:22 കൊച്ചി നഗരസഭയില്‍ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം.

8:19 ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 14 സീറ്റിനു പുറമേ രണ്ടു സീറ്റില്‍ക്കൂടി വിജയിച്ചു.

8:18 ആലുവ, അങ്കമാലി, കളമശേരി, തൃപ്പൂണിത്തുറ എന്നീ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മുന്നില്‍. മൂന്നു മുനിസിപ്പാലിറ്റികളില്‍ ബിജെപി മുന്നില്‍.

8:11 കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യ ജയം യുഡിഎഫിന്

8:09 ഗ്രാമ പഞ്ചായത്തുകളില്‍ ഏഴിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.

8:06 24 മുനിസിപ്പാലിറ്റികളില്‍ 19 ഇടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.

8:03 പശ്ചിമകൊച്ചിയിലെ രണ്ടു ഡിവിഷനുകളില്‍ യുഡിഎഫിനു ലീഡ്.

8:03 കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യ ഫലസൂചന യുഡിഎഫിന് അനുകൂലം.

8:02 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നു.

8:00 വോട്ടെണ്ണല്‍ തുടങ്ങി.

Share this news

Leave a Reply

%d bloggers like this: