ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ

 

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു 208 റണ്‍സിന്റെ കനത്ത തോല്‍വി. 504 റണ്‍സ് വേണ്ടിയിരുന്ന കിവീസ് 295 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (80), കെയ്ന്‍ വില്യംസണ്‍ (59) എന്നിവര്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് വേണ്ടി പൊരുതിയത്. സ്പിന്നര്‍ നഥാന്‍ ലയോണ്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

142/3 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ കിവീസ് പൊരുതാതെ കീഴടങ്ങുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും അതിവേഗം സ്‌കോര്‍ ചെയ്ത മക്കല്ലം 80 പന്ത് മാത്രം നേരിട്ടാണ് അത്രയും റണ്‍സും നേടിയത്. 10 ഫോറും രണ്ടു സിക്‌സും ബാറ്റില്‍ നിന്നും പിറന്നു. രണ്ടു ഇന്നിംഗ്‌സിലും സെഞ്ചുറി നേടി ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്-556/4 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ്-264/4 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ്-317, രണ്ടാം ഇന്നിംഗ്‌സ്-295.

-എജെ-

Share this news

Leave a Reply

%d bloggers like this: