യൂത്ത് എംപവര്‍മന്റ് സെമിനാര്‍ നവംബര്‍ 21നു താലയില്‍; രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

 

ഡബ്ലിന്‍: പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കി കൊണ്ട് മലയാളം സാംസ്‌കാരിക സംഘടന ഒരുക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാര്‍(YES) ഡബ്ലിനിലെ പ്ലാസ ഹോട്ടലില്‍ (താല) നവംബര്‍ 21 ന് രാവിലെ പത്തുമണി മുതല്‍ രണ്ടു വരെ നടക്കും. പന്ത്രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു കുട്ടികള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അറുപതോളം കുട്ടികള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അവശേഷിച്ച സീറ്റുകളിലേക്ക് താല്പര്യമുള്ളവര്‍ ഉടനെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈവനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
http://meetindia.net

യുവപ്രതീക്ഷകള്‍ക്ക് കരുത്ത് പകരാന്‍ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവര്‍മന്റ് സെമിനാറിന്റെ സവിശേഷമായ പ്രത്യേകത ഇതില്‍ തിഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയര്‍ലണ്ടിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള പവര്‍ത്തനങ്ങള്‍ നടത്തുന്ന ശ്രീ. ഡാനിയേല്‍ രാമമൂര്‍ത്തി എന്ന ചെറുപ്പക്കാരന്‍ അയര്‍ലണ്ട് സര്‍ക്കാരിന്റെ ഉപദേഷ്ടാക്കളില്‍ ഒരാളാണ്. വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന വിഷയമാണ് ഡാനിയേല്‍ രാമമൂര്‍ത്തി സെമിനാറില്‍ അവതരിപ്പിക്കുന്നത്. പുതുതലമുറയുടെ മാനസികാരോഗ്യം എന്ന വിഷത്തില്‍ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഇഷിത സാന്‍ഗ്ര ക്ലാസ്സ് നയിക്കുന്നു. വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ബാലപാഠങ്ങളും, അവ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ചുമാണ് അയര്‍ലണ്ടിലെ പ്രമുഖ ബിസിനസുകാരനായ ജോണ്‍ കോമി ക്ലാസ് എടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
രാജേഷ് ഉണ്ണിത്താന്‍ 086 0866988
ഡാനിയേല്‍ വര്‍ഗീസ് 087 2176441
ജോബി സ്‌കറിയ 085 7184293
ബിപിന്‍ ചന്ദ് 089 4492321

യൂത്ത് എംപവര്‌മെുന്റ് സെമിനാര്‍(YES) വീഡിയോപ്രോമോ

Share this news

Leave a Reply

%d bloggers like this: