വിദ്യാര്‍ത്ഥി ഗ്രാന്‍റ് ലഭിക്കുന്നതില്‍ ഡൊണീഗല്‍ ഡബ്ലിനെ അപേക്ഷിച്ച് മുന്നിലെന്ന് റിപ്പോര്‍ട്ട്

മെല്‍ബണ്‍: വിദ്യാര്‍ത്ഥി ഗ്രാന്‍റ് ലഭിച്ചതില്‍ ഡൊണീഗല്‍ ഡബ്ലിനെ അപേക്ഷിച്ച് മുന്നിലെന്ന് റിപ്പോര്‍ട്ട്. ഡബ്ലിനില്‍ ലഭിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ്സാധ്യതയാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കാന്‍ സാദ്യത. അയര്‍ലന്‍ഡ് യൂണിവേഴ്സിറ്റികളിലെ ഭൂരിഭാഗം സീറ്റുകളിലും ധനിക കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഉള്ളത്. 46 ശതമാനം വിദ്യാര്‍ത്ഥികളും ഗ്രാന്‍റ് ലഭിക്കുന്നവരാണ്. ആദ്യമായണ് ഗ്രാന്‍റ് ലഭിക്കുന്നത് സംബന്ധിച്ച് ഇത്തരമൊരു കണക്കെടുപ്പ്. 2013-14വര്‍ഷത്തില്‍ നല്‍കിയ ഗ്രാന്‍റ് വിവരങ്ങളെയാണ് പഠനം തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ വരുമാനമോ രക്ഷിതാക്കളുടെ വരുമാനമോ നോക്കിയാണ് വിദ്യാര്‍ത്ഥി ഗ്രാന്‍റ് യോഗ്യത തീരുമാനിക്കുന്നത്. ഏഴ് വിവിധ കാറ്റഗറികളില്‍ ഗ്രാന്‍റിനായി അപേക്ഷിക്കാം. 22000യൂറോ മുതല്‍ 64700യൂറെവരെ വരുമാനമുള്ളവര്‍ക്കാണ് വിവിധ ഗ്രാന്‍റുകള്‍ക്കായി അപേക്ഷിക്കാന്‍ സാധിക്കുക . യൂണിവേഴ്സിറ്റി സ്ഥാനങ്ങള്‍ കൂടുതലും പോകുന്നത് സമ്പന്ന കുടുംബങ്ങളില്‍ പിറന്നരിക്കുന്ന വിദ്യാര്‍ത്ഥികളാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവേശനം ലഭിക്കുന്നവരും യൂണിവേഴ്സിറ്റിളില്‍ പ്രവേശനം നേടുന്നവരും തമ്മിലും ഗ്രാന്‍റ് സ്വീകരിക്കുന്നതില്‍ അന്തരമുണ്ട്. 52 ശതമാനവും 32 ശതമാനവും എന്നനിലയിലാണ് ഇത്. 68 ശതമാനം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും 64700യൂറോ വരുമാനമെന്ന പരിധിയ്ക്ക് മുകളിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

ഡൊണീഗല്ലില്‍ 67 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്‍റ് ലഭിക്കുന്നുണ്ട്. ഡബ്ലിനാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ഗ്രാന്‍റ് ലഭിക്കുന്നത്. 35 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് ഡബ്ലിനില്‍ ഗ്രാന‍്റ് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍റ് ലഭിക്കുന്നത്. ലെറ്റര്‍ കെന്നിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെക്നോളജിയില്‍ 71ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്‍റ് ലഭിക്കുന്നുണ്ട്. ട്രിനിറ്റി കോളേജ് ഡബ്ലിനില്‍ 24ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രാന്‍റ് ലഭിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: