തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന്റെ ഭാര്യയും പതിനൊന്നാം സാക്ഷിയുമായ അമല്‍ കൂറുമാറി. സാക്ഷി വിസ്താര വേളയിലാണ് പ്രതിഭാഗത്തിന് അനുകൂലമായി അമല്‍ മൊഴി നല്‍കിയത്. നിസാമിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ചന്ദ്രബോസിനെ വണ്ടിയില്‍ കൊണ്ടുപോകും വഴി അമലും വാഹനത്തിലുണ്ടായിരുന്നു.
നിസാം ചന്ദ്രബോസിനെ ആശുപത്രിയിലാക്കില്ലെന്ന് മനസ്സിലായതോടെ സുഹൃത്തുക്കളെ താന്‍ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് നേരത്തെ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ അമല്‍ നല്‍കിയ മൊഴി. ഇതാണ് ഇന്ന് മാറ്റിപ്പറഞ്ഞത്. നിസ്സാമിന്റെ ആവശ്യപ്രകാരം ചന്ദ്രബോസിനെ ആശുപത്രിയിലാക്കാന്‍ താന്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് അമല്‍ ഇന്ന് പറഞ്ഞത്. ഇതോടെ അമല്‍ കൂറുമാറിയതായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു.
-എജെ-