മാണിക്കും ബാബുവിനും രണ്ടുനീതി, ഇത് ശരിയാണോ എന്ന് പിജെ കുര്യന്‍

 

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കും കെ.ബാബുവിനും രണ്ട് നീതിയാണെന്നും ഒരേ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതിയെന്നത് ശരിയാണോ എന്നും കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് കുര്യന്റെ വിമര്‍ശം. ബാര്‍ കോഴ വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളി, ബീഫ് വിഷയങ്ങളില്‍ നേതാക്കള്‍ ശക്തമായ നിലപാട് എടുത്തില്ലെന്നും മതേതര വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ബി.ജെ.പിയോട് കോണ്‍ഗ്രസിന് മൃദു സമീപനമാണെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് താല്‍പര്യങ്ങള്‍ നോക്കിയായിരുന്നുവെന്നും ഗ്രൂപ്പുകള്‍ക്ക് വേണ്ടി പാര്‍ട്ടി പുനസംഘടന പോലും മാറ്റിവെച്ചുവെന്ന് ടി.എന്‍ പ്രതാപനും വിമര്‍ശിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നിര്‍വാഹക സമിതിയില്‍ സമ്മതിച്ചിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമതരുമായി സഹകരിക്കുന്ന കാര്യം പ്രാദേശികതലത്തില്‍ തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: