പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി

ന്യൂഡല്‍ഹി: പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും പുരസ്‌കാരങ്ങളെ പൊതുസമൂഹത്തിന്റെ അംഗീകാരമായി കരുതണമെന്നും രാഷ്ട്രപതി പറഞ്ഞു. ദേശീയ പ്രസ് ഡേയോടു അനുബന്ധിച്ചു സംസാരിക്കവെയാണ് അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധത്തെക്കുറിച്ചു രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം തിരുത്താന്‍ ഇന്ത്യയ്ക്കു കഴിയാറുണ്ട്. ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയില്‍ തിളങ്ങുന്ന മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് ഇന്ത്യക്കാര്‍ക്ക് അഭിമാനവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. വികാരങ്ങള്‍ ഒരു കാരണമായി ഉയരരുത്. സമൂഹത്തിലെ ചില പ്രശ്‌നങ്ങളില്‍ ചിലര്‍ അസ്വസ്ഥരാകും. എന്നാല്‍ അതിലുള്ള പ്രതികരണം ശ്രദ്ധിച്ചുവേണമെന്നും രാഷ്ട്രപതി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: