ഒരു മണിക്കൂറിനുള്ളില്‍ എട്ട്കാറുകളില്‍ കവര്‍ച്ച…ജാഗ്രത

ഡബ്ലിന്‍:  രണ്ട് ജിഎഎ ക്ലബുകള്‍ക്ക് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന  കാറുകള്‍ ഒരുമണിക്കൂറിനുള്ളില്‍ കവര്‍ച്ചയ്ക്ക് ഇരയായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ഗാര്‍ഡ ആരംഭിച്ചു.  സെന്‍റ് ജൂഡ് , ഫോ മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. എട്ടുകറുകളിലാണ് ഒരുമണിക്കൂര്‍ സമയത്തിനുള്ളില്‍ കവര്‍ച്ചനടന്നിരിക്കുന്നത്.  വൈകീട്ട് എട്ടമണിക്കും ഒമ്പതിനും ഇടയില്‍ ഇരു ക്ലബു പരിസരത്ത് നിന്നും നാല് വീതം കാറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.

കാറിന്‍റെ  വിന്‍റോകള്‍ തകര്‍ത്തിട്ടുണ്ട്. പൂട്ടും തകാറിലാക്കി ചെറിയ സാധനങ്ങള്‍ എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തിരിക്കുന്നത്.  സെന്‍റ് ജൂഡ് ജിഎഎ ക്ലബ് മേഖലയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നവരോട് സൂക്ഷിക്കണമെന്നും കാര്‍പാര്‍ക്ക് മേഖലയില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സംശയകരമായ എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കാനും നിര്‍ദേശിച്ചു.വൈകുന്നേരും ഇരുട്ടാകുന്നതോടെ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗാര്‍ഡയും മുന്നറിയിപ്പ് തരുന്നുണ്ട്.

ശൈത്യകാലത്ത് കവര്‍ച്ചകള്‍ 25 ശതമാനം വര്‍ധിക്കാറുണ്ട്.  വീട്ടുടമകളോട്  അലാം സജ്ജീകരിച്ച് വെയ്ക്കാനും വീടുകള്‍ എപ്പോഴും വെളിച്ചം ഉണ്ടാകുന്നതിന് ശ്രദ്ധിക്കണമെന്നും പോലീസ് വ്യക്തമാക്കി.  ജനലും വാതിലും ഷേഡുകലും ഭദ്രമായി അടച്ചിരിക്കണം.  പ്രാദേശികമായി കുറ്റകൃത്യം തടയുന്നതിനുള്ള നടപടികളുടെ ഭാഗമാകാനും ആവശ്യപ്പെട്ടു.

എസ്

Share this news

Leave a Reply

%d bloggers like this: