എച്ച്‌ഐവി പോസിറ്റീവാണെന്ന് ചാര്‍ളി ബീന്‍ വെളിപ്പെടുത്തി

പ്രമുഖ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍ താന്‍ എച്ച്‌ഐവി പോസീറ്റീവാണെന്ന് വെളിപ്പെടുത്തി. എന്‍ബിസി ടെലിവിഷന്‍ നെറ്റുവര്‍ക്കിലൂടെ താന്‍ എച്ച്‌ഐവി പോസിറ്റിവാണെന്ന് ഷീന്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ ഷോയില്‍ ചാര്‍ളി ഷീന്‍ ഇങ്ങനെ പ്രഖ്യാപനം നടത്തുമെന്ന് എന്‍ബിസി പരസ്യം നല്‍കിയിരുന്നു. എന്‍ബിസി നെറ്റുവര്‍ക്കിന്റെ ടുഡേ ഷോയിലാണ് ചാര്‍ളി ഷീന്‍ പ്രഖ്യാപനം നടത്തിയത്.

നാലുവര്‍ഷം മുമ്പാണ് രോഗം തിരിച്ചറിഞ്ഞതെന്നും ഷീന്‍ പറഞ്ഞു. ഏറെ നാളായി മദ്യത്തിനും മയക്കുമരുന്നിനും മറ്റും അടിമയായി കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ‘ഹോളിവുഡ് നടന് എയ്ഡ്‌സ്, സഹതാരങ്ങള്‍ ആശങ്കയില്‍’ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രോഗം തിരിച്ചറിഞ്ഞശേഷം തന്നില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്നും ആരില്‍ നിന്നാണ് തനിക്ക് രോഗമുണ്ടായതെന്ന കാര്യം അറിയില്ലെന്നും ഷീന്‍ വ്യക്തമാക്കി.

മൂന്നുഭാര്യമാരും അഞ്ചുകുട്ടികളും ഉള്ള ഷീനിന് നിരവധി കാമുകിമാരാണുണ്ടായിരുന്നത്. 2011ല്‍ പ്രമുഖ ടെലിവിഷന്‍ സീരിസായ ടൂ ആന്‍ഡ് എ ഹാഫ് മെന്നില്‍നിന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് ഇയാളെ പുറത്താക്കിയിരുന്നു. അസ്വീകാര്യമായ പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു സ്റ്റുഡിയോ ഷൂട്ടിംഗ് ഫ്‌ളോറില്‍നിന്ന് ചാര്‍ളിയെ പുറത്താക്കിയത്. ഹോളിവുഡ് സിനിമകളില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയല്‍ രംഗത്തും ചാര്‍ളി ഷീന്‍ പ്രശസ്തനായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: