തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ്ജ് വലിയമറ്റം പിതാവ് അയര്‍ലണ്ട് സന്ദര്‍ശ്ശിക്കുന്നു

 

പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ്ജ് വലിയമറ്റം പിതാവ് നവംബര്‍ 27 വെള്ളിയാഴ്ച്ച ഡബ്‌ളിനില്‍ എത്തുന്നു. 27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നല്‍കും .ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലയിന്മാരായ .ഫാ.ആന്റണി ചീരംവേലില്‍, ഫാ. ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും .

ദിവ്യബലിയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും നവംബര്‍ 27 വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍സ് അറിയിച്ചു.

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Share this news

Leave a Reply

%d bloggers like this: