ഓപ്പറേഷന്‍ ഡാഡിയില്‍ രാഹുല്‍ പശുപാലനും രശ്മിയും കുടുങ്ങിയതെങ്ങനെ?

 

തിരുവനന്തപുരം; സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് യുവാക്കളും, യുവതികളും അടക്കം 15പേര്‍ അറസ്റ്റിലായതായി െ്രെകംബ്രാഞ്ച് ഐജി ശ്രീജിത്ത്. രണ്ടു വര്‍ഷം മുമ്പ് കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ വന്ന ഫേസ്ബുക്ക് പേജിനെ ബന്ധപ്പെട്ട് സൈബര്‍ പൊലീസും, െ്രെകംബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി മോഡലായ രശ്മി ആര്‍ നായര്‍, ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍, കാസര്‍കോട്ടുളള ഗുണ്ടാത്തലവന്‍ അക്ബറെന്ന അബ്ദുള്‍ ഖാദര്‍ ഏലിയാസ് എന്നിവരടക്കം പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

കിസ് ഓഫ് ലൗ പ്രതിഷേധ സമരത്തിന്റെ പ്രധാനപ്രവര്‍ത്തകരായിരുന്ന രാഹുല്‍ പശുപാലനും, രശ്മി ആര്‍ നായരും ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവരായിരുന്നു. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. ഇതുവരെ 34 കേസുകളില്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നാണ് 15 പേരെ പിടികൂടിയതെന്നും അന്വേഷണത്തിന് പരിസമാപ്തി ആയിട്ടില്ലെന്നും ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നി ജില്ലകളില്‍ ഒരേസമയത്തായിരുന്നു െ്രെകംബ്രാഞ്ച് ഡിഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡാഡി എന്ന പേരില്‍ ആസൂത്രിതമായ റെയ്ഡ് നടന്നത്. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. അറസ്റ്റിലായവരില്‍ നാലുപേര്‍ പുരുഷന്‍മാരാണ്. അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കിയതെന്നും, ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയും അശ്ലീലമായി ചിത്രീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇക്കൂട്ടത്തില്‍ സുജിത്, പ്രവീണ്‍, സോണി കുര്യന്‍ എന്നിങ്ങനെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം റെയ്ഡിനിടെ ഇടപാടുകാരുമായി വന്ന വാഹനം നെടുമ്പാശേരിയില്‍ വച്ച് അന്വേഷണ സംഘത്തെ ഇടിച്ചുകൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായും, കൊലപാതകശ്രമത്തിന് കാറിലുണ്ടായിരുന്ന രണ്ടുപേരുടെ പേരില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ചെറിയ കുട്ടികളുടെ ഫോട്ടോകള്‍ ലൈംഗിക പരാമര്‍ശത്തോടെ ഉപയോഗിച്ചിരുന്ന കൊച്ച് സുന്ദരികള്‍ എന്ന പേജിനെക്കുറിച്ചും, ഇത് തയ്യാറാക്കിയവരെക്കുറിച്ചും മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാര്‍ഥിനികളെ വ്യക്തിഹത്യ ചെയ്യുന്നെന്ന പരാതിയും ഈ പേജിനെതിരെ ഉണ്ടായിരുന്നു. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അധികൃതരുടെ സഹായത്തോടെയാണ് ഇവരെ െ്രെകംബ്രാഞ്ചും, സൈബര്‍ പൊലീസും നിരീക്ഷിച്ചുകൊണ്ടിരുന്നത്.

ഇടപാടുകാരെന്ന വ്യാജേന പൊലീസുകാര്‍ ഇവരെ സമീപിക്കുകയും തുടര്‍ന്ന് രശ്മി ആര്‍ നായരടക്കമുളളവരുടെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രശ്മി ആര്‍ നായരെയും, കൂടെ കാറില്‍ വന്ന രാഹുല്‍ പശുപാലനെയും, ഒപ്പമുണ്ടായിരുന്ന ഇവരുടെ കുട്ടിയെയും കസ്റ്റഡിയില്‍ എടുത്തതെന്നും ശ്രീജിത്ത് പറഞ്ഞു. എറണാകുളത്ത് നിന്നും ഈ കേസുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍വാണിഭത്തിനായി ഇതര സംസ്ഥാനത്ത് നിന്നും എത്തിച്ച പെണ്‍കുട്ടികളെയും പൊലീസ് ഇവരുടെ പക്കല്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ കുട്ടികളെ ഉപയോഗിച്ചുളള ലൈംഗികവൃത്തിക്ക് കടുത്ത നിയമങ്ങളാണുളളതെന്നും അതിനാല്‍ തന്നെ ഈ കേസ് വളരെ ഗൗരവമേറിയതാണെന്നും ശ്രീജിത്ത് വ്യക്തമാക്കി.

മലയാളികളുടെ വൈകൃതങ്ങളെ തുറന്ന് കാണിയ്ക്കുന്നതിന് വേണ്ടി ഫേസ്ബുക്കില്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന പേരില്‍ ഒരു പേജ് തുടങ്ങിയ എസ്എംഎഫ് ആണ് കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെതിരെ ആദ്യം രംഗത്ത് വന്നത്. 2015 മാര്‍ച്ച 14 നാണ് ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത്. എസ്എഫ്എമിന്റെ നേതൃത്വത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആ ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടിയെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പിടികൂടാന്‍ കഴിഞ്ഞില്ല. അടുത്തിടെ വീണ്ടും പേജ് സജീവമായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ്് ചെയ്തിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: