ഡബ്ലിനില്‍ ഷോപ്പിങ് സെന്‍ററില്‍ വെച്ച് യുവാവിന് നേരെ പൊട്ടിയ കുപ്പികൊണ്ട് ആക്രമണം

ഡ്ലബ്ലിന്‍: ഡബ്ലിനില്‍ ഷോപ്പിങ്  സെന്‍ററില്‍ വെച്ച് യുവാവിന് നേരെ പൊട്ടിയ കുപ്പികൊണ്ട് ആക്രമണം. പകല്‍ സമയത്തായിരുന്നു ആക്രമണം നടന്നത്.  ഇന്ന് രാവിലെ 11.10നായിരുന്നു  ജെര്‍വിസ് ഷോപ്പിങ് സെന്‍ററിലെടിക്കറ്റ് ബൂത്തിന് സമീപം വെച്ച് ആക്രമണം ഉണ്ടായത്.   സെന്‍ററിലേക്ക് പതിനെട്ട് വയസ്കാരന്‍ ഓടി കയറുകയായിരുന്നു ഇയാളെ ഓടിപ്പിച്ച് കൊണ്ട് മറ്റ് രണ്ട് പേരും പിറകില്‍ ഉണ്ടായിരുന്നു.   തുടര്‍ന്ന് യുവാവിനെ ഗ്ലാസ് കുപ്പികൊണ്ട് ആക്രമിച്ചു.

മുഖത്തും  നെറ്റിയ്ക്കും മുറുവേറ്റിട്ടുണ്ട്.  ആക്രമണം നിര്‍ദാഷിണ്യമായിരുന്നെന്ന്  സാക്ഷികളില്‍ ഒരാള്‍ പറയുന്നു.   ഗാര്‍ഡ ഒരാളെ ആശുപത്രിയില്‍ എത്തിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.  നെറ്റിയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണിത്.  ഗുരുതരമായ പരിക്കല്ല ഉള്ളതെന്നാണ് കരുതുന്നത്.  സാക്ഷികളായവരോട് അന്വേഷണവുമായി സഹരിക്കാന‍് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനാണ് അന്വേഷണത്തിന് പുറകിലുള്ളത്.

Share this news

Leave a Reply

%d bloggers like this: