കില്‍ഡയറില്‍ ക്രിസ്തുമസ്-പുതുവസ്തരാഘോഷം ജനുവരി 9 ന്

 

ഡബ്ലിന്‍: കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍രെ (KIA) ഈ വര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 9 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍വച്ച് നടത്തപ്പെടുന്നു. ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ ഗാനങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസ് ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനു-0877951075
മനോജ്-0877512051
സുനോ-0879067596

Share this news

Leave a Reply

%d bloggers like this: