ലോക്കല്‍ അതോറിറ്റി ജീവനക്കാര്‍ സമരത്തിലേക്ക്

ഡബ്ലിന്‍: ലോക്കല്‍ അതോറിറ്റി ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടിയ്‌ക്കെതിരെയാണ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐറിഷ് വാട്ടര്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1500 ആയി കുറയ്ക്കാനുള്ള നീക്കത്തിനെതിരെയാണ് SIPTU, TEEU എന്നീ സംഘടനകള്‍ പണിമുടക്കുനടത്തുന്നത്.

ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് കമ്പനിയും ജീവനക്കാരും ഒപ്പിട്ട കരാറിന്റെ ലംഘമമാണെന്നും സ്വകാര്യ കരാര്‍ വഴി വാട്ടര്‍ സര്‍വീസ് തൊഴിലാളികളെ നീക്കം ചെയ്യാനുള്ള നീക്കമാണിതെന്നും സമരക്കാര്‍ പറയുന്നു. സമരം ഐറിഷ് വാട്ടര്‍ സര്‍വീസുകളെ ബാധിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: