മത്സ്യബന്ധന മേഖലയില്‍ ഇനി കുടിയേറ്റക്കാര്‍ക്കും വലവീശാം

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ജലസ്രോതസുകളില്‍ നിന്നും ഇനി മുതല്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്കും വലവീശാന്‍ തൊഴില്‍ മന്ത്രാലയം അനുമതി നല്കി. കഴിഞ്ഞ കാലങ്ങളായി യൂറോപ്യന്‍ യൂണിയന്‍ ഇതര കുടിയേറ്റക്കാര്‍ക്ക് മത്സ്യബന്ധനയില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ നല്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ ചേര്‍ന്ന ടാക്‌സ്‌ഫോഴ്‌സ് മീറ്റിംഗില്‍ കൃഷി, മറൈന്‍, ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് കുടിയേറ്റക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനം ഗവണ്‍മെന്റ് കൈക്കൊണ്ടത്. മത്സബന്ധന മേഖലയില്‍ അയര്‍ലണ്ടിന് വളര്‍ച്ച നേടാന്‍ സാധിക്കാത്തത് ഇത്തരം ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കുപ്രചരണമുണ്ടായിരുന്നതായി കൃഷി, ഭക്ഷ്യ മറൈന്‍ മന്ത്രി സൈമന്‍ കോണ്‍വേ വ്യക്തമാക്കി. മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ലാത്തവരെ ഒഴിവാക്കി ഈ ജോലിയില്‍ തല്‍പരരായിട്ടുള്ളവരെ ഈ വിഭാഗത്തിലേക്ക് ചേര്‍ത്ത് രാജ്യത്തിന്റെ മത്സ്യരംഗം പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

സര്‍ക്കാരിന്റെ പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ മത്സ്യബന്ധന മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്കു ലഭിക്കുന്ന അതേ അവകാശങ്ങളും തൊഴില്‍ സുരക്ഷിതത്വവും ഇതര യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭ്യമാകും. മിനിമം വേതനം, അംഗീകൃത ബോട്ടുകളില്‍ നിയമനം തുടങ്ങി കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ട് പൗരനായ സാധാരണ തൊഴിലാളിക്ക് ളബിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇത്തരക്കാര്‍ക്കും ലഭിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് മത്സ്യബന്ധന മേഖലിയല്‍ തുല്യ അവകാശങ്ങള്‍ ലഭിക്കും.

ഡി

Share this news

Leave a Reply

%d bloggers like this: