അബോര്‍ഷന്‍: ഭരണഘടന ഭേദഗതിക്ക് ജനഹിതവോട്ടെടുപ്പ് നടത്തണമെന്ന് ജയിംസ് റെയ്‌ലി

ഡബ്ലിന്‍: അബോര്‍ഷന്‍ വിലക്കുന്ന ഭരണഘടനയിലെ ഏട്ടാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ശിശുക്ഷേമ മന്ത്രി ജയിംസ് റെയ്‌ലി. അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതു സംബന്ധിച്ച ജനഹിത പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞിന് വൈകല്യമുണ്ടെങ്കിലോ, ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയികുന്ന സാഹചര്യത്തിലും അബോര്‍ഷന്‍ വിലക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാല്‍ ഭരണഘടനയിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടത് സംബന്ധിച്ച് ജനഹിത പരിശോധന ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: