സലാ അബ്ദസ്ലാമിനെ പിടിക്കാന്‍ കഴിയാതെ പോലീസ്, തെരച്ചില്‍ തുടരുന്നു

 

ബ്രസല്‍സ്: പാരീസില്‍ ഭീകരാക്രമണം നടത്തി ബല്‍ജിയത്തിലേക്ക് കടന്ന ഭീകരന്‍ സലാ അബ്ദസ്ലാമിനെ പിടിക്കാന്‍ കഴിയാതെ പോലീസ്. ഇയാള്‍ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയതു മുതല്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം ഇന്നലെ നടത്തിയ റെയ്ഡില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 13ന് പാരീസില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം അവിടെ നിന്ന് രക്ഷപ്പെട്ടതാണ് സലാ അബ്ദസ്ലാം. 26കാരനായ ഇയാള്‍ യൂറോപ്പിലാകമാനം മനുഷ്യ ഹത്യ നടത്താനുള്ള ദൗത്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേറായ ഇയാളുടെ മാനസികാവസ്ഥ ശരിയല്ലെന്നും ഏത് നിമിഷവും സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നും ഇയാളുടെ വക്കീല്‍ ഇന്നലെ പറഞ്ഞിരുന്നു. ഇയാള്‍ ബ്രസല്‍സ് വിട്ടുപോയിട്ടുണ്ടാവില്ലെന്നാണ് പോലീസ് കരുതുന്നത്. സ്‌ക്കൂളുകള്‍ സര്‍വ്വകലാശാലകള്‍, മെട്രോ സ്‌റ്റേഷനുകള്‍ തുടങ്ങി ഷോപ്പിംഗ് മാളുകള്‍ വരെ അടച്ചിട്ടിരിക്കുകയാണ്. കനത്ത സുരക്ഷയിലാണ് നഗരം. പാരീസിലേത് പോലുള്ള ആക്രമണം രാജ്യത്തിന്റെ പല ഭാഗത്തും പ്രതീക്ഷിക്കുന്നതായി ബല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: