ബ്രിട്ടനില്‍ മുസ്‌ലിങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപവും ആക്രമണവും കൂടുന്നു

 

ലണ്ടന്‍: പാരീസ് ആക്രമണത്തിന് ശേഷം ബ്രിട്ടനിലെ മുസ്‌ലിങ്ങള്‍ക്കെതിരേയുള്ള വംശീയാധിക്ഷേപവും, ആക്രമണങ്ങളും വര്‍ധിക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിലാണ് ആക്രമണങ്ങള്‍ വര്‍ധിച്ചതായി സൂചിപ്പിച്ചിട്ടുളളത്്. നവംബര്‍ 13ന് ശേഷം, ബ്രിട്ടനില്‍ വംശീയാധിഷേപങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും 14നും 45നും ഇടയില്‍ പ്രായമായ മുസ്‌ലിം വനിതകളാണ്. പരമ്പരാഗത മുസ്‌ലിം വേഷം ധരിച്ചവര്‍ക്കെതിരെയാണ് ആക്രമണങ്ങള്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വെളുത്ത വര്‍ഗക്കാരായ 15നും 35നും ഇടയില്‍ പ്രായമായ പുരുഷന്മാരാണ് വംശീയാധിഷേപങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: