വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര ജലസമാധിയാകുമെന്ന് വിഎസ്, കാലുപൊള്ളിയ കുരങ്ങനെ പോലെയാണ് വിഎസ് എന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്രക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാകുമെന്ന് വിഎസ് പറഞ്ഞു. സമത്വമുന്നേറ്റ യാത്ര ആറ്റിങ്ങലിലെത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം വെളുത്ത നിക്കറും വെള്ള ഷര്‍ട്ടുമാകും. 11000 കോടി രൂപയുടെ കള്ളപ്പണമാണ് വെള്ളാപ്പള്ളിയുടെ കയ്യിലുള്ളത്. ഇത് എത്രയും പെട്ടെന്ന് സര്‍ക്കാരിന് കൈമാറണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാലുപൊള്ളിയ കുരങ്ങനെ പോലെയാണ് വിഎസ് പ്രതികരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തന്റെ യാത്ര കൊണ്ട് നേട്ടം ഉണ്ടായിരിക്കുന്നത് വിഎസിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിയില്‍ ശവമായി കിടന്ന വിഎസിനെ എഴുന്നേല്‍പ്പിച്ചത് തന്റെ യാത്രയാണ്. തനിക്ക് ആര്‍എസ്എസ്‌കാരനാകാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചര്‍ത്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: